banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-11-2014 Wednesday

കടപ്പുറത്ത് കൃഷിഓഫീസര്‍ ഇല്ല: കര്‍ഷകര്‍ വലയുന്നു

Posted on: 19 November 2014
ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കൃഷി ഓഫീസില്‍ കൃഷിഓഫീസര്‍ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ വലയുന്നു. കൃഷി ഓഫീസര്‍ സ്ഥിരമായിട്ടുണ്ടായിരുന്ന സമയങ്ങളില്‍ വട്ടേക്കാട്, ചേറ്റുവ പാടം, തൊട്ടാപ്പ്, ബ്ലാങ്ങാട് എന്നീ പ്രദേശങ്ങളില്‍ പലസംഘടനകളും കുടുംബശ്രീ അംഗങ്ങളും കൂടുതല്‍ സ്ഥലമുള്ള ഭൂഉടമകളും പൂ കൃഷി തുടങ്ങിയിരുന്നു. സര്‍ക്കാരിന്റെ സഹായത്തോടെയാണ് കര്‍ഷകര്‍ കൃഷിയിറക്കിയിരുന്നത്. കൃഷി ഓഫീസറുടെ സ്ഥലം മാറ്റത്തോടെ കൊയ്ത്തുത്സവവും പച്ചക്കറി വിളവെടുപ്പും പൂകൃഷിയും അവതാളത്തിലായി. അടിയന്തരമായി കൃഷി ഓഫീസറെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം