Posted on 19 November 2014 ചാവക്കാട്: കനോലി കനാലില്‍
യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം
വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. കടപ്പുറം
വട്ടേക്കാട്ട് വാടകയ്ക്ക് താമസിച്ചിരുന്ന ചാവക്കാട് പറക്കവെട്ടി അബ്ദുള്‍
അസീസിന്റെ മകന് പുതുവീട്ടില്‍ മൊയ്നുദ്ദീനെ (24)യാണ് കഴിഞ്ഞദിവസം രാവിലെ കനോലി
കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ മൂക്കിലും ചുണ്ടിലും
കാണപ്പെട്ട മുറിവുകളാണ് കൊലപാതകമാണെന്ന് സംശയം ഉണ്ടാക്കിയത്. അഞ്ചങ്ങാടിയില്‍
പ്രവര്‍ത്തിക്കുന്ന ഒരു ചെറുകിട പ്ലാസ്റ്റിക് ബാഗ് നിര്‍മ്മാണക്കമ്പനിയിലെ
ജീവനക്കാരനായ മൊയ്നുദ്ദീന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് മാതാവ്
പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 4നാണ്
മൊയ്നുദ്ദീനെ വീട്ടില്‍നിന്നും കാണാതായത്. കനോലി കനാലില്‍ ഒരാള്‍ക്ക്
മുങ്ങിമരിക്കാനുള്ള വെള്ളം അപ്പോഴില്ലായെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ഒരാഴ്ചയായി മൊയ്നുദ്ദീന്റെ ഫോണിലേക്ക് നിരവധി കോളുകള്‍ വന്നിരുന്നു. ശനിയാഴ്ച
മുതല്‍ മൊയ്നുദ്ദീന് ഫോണ്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. ഫോണ്‍
വീട്ടുകാര്‍ പോലീസിന് കൈമാറി. ഫോണിലെ നമ്പറുകളും പോസ്റ്റുമോര്‍ട്ടം
റിപ്പോര്‍ട്ടിലെ നിഗമനങ്ങളും അനുസരിച്ച് അന്വേഷണം നടത്തുമെന്ന് എസ്ഐ എം.കെ. ഷാജി
അറിയിച്ചു. . |