Posted on 19 November 2014 ഗുരുവായൂര്‍; ഗുരുവായൂര്‍
ഏകാദശി വിളകാഘോഷത്തിനിടെ ഇടഞ്ഞ കൊമ്പന് പാപ്പാനെ വലിച്ചെറിഞ്ഞു കുത്തി.
പാപ്പാന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ദേവസ്വം ആനത്താവളത്തിലെ കൊമ്പന്
പീതാംബരന് ആണ് രാത്രി ചൊവ്വാഴ്ച്ച ഒമ്പതരയോടെ ഇടഞ്ഞത്.പരിസരത്ത് നിന്നിരുന്ന
പാപ്പാന് ഇ ടി ബിജുവിനെയാണ് ആനആക്രമിച്ചത്. വിളക്കാഘോഷത്തിന് എത്തിയ പീതാംബരനെ
ക്ഷേത്രത്തിന്റെ തെക്കേഭഗത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു.ഇതിനിടെ ആനയുടെ
തുമ്പിയില്‍ പിടിക്കാന്‍ ചിലര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ആന വിരണ്ട് ചിന്നം
വിളിച്ചതോടെ ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്നവര് ചിതറിയോടി.ആനയെ
നിയന്ത്രിക്കാനായി ശ്രമിച്ച പാപ്പാനെ ആക്രമിക്കുകയായിരുന്നു. ആനയുടെ തുമ്പികൈ
കൊണ്ടുള്ള അടിയറ്റ് വീണ പാപ്പാനെ ആന നിലത്തിട്ടുകുത്തിയെങ്കിലും
ഉരുണ്ടമാറിതിനാല് രക്ഷപ്പെടുകയായിരുന്നു. മറ്റ് പാപ്പാന്മാരായ ബാബു, പ്രസാദ്,
ഉദീഷ് എന്നിവര്‍ ചേര്‍ന്ന് ആനയെ നിയന്ത്രണത്തിലാക്കി. ബിജുവിന് മുതുവട്ടൂര്‍ രാജ
ആശുപത്രിയില്‍ ചികിത്സ നല്കി.. |