banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-11-14 Wednesday

ഇനിയൊരാളും ലഹരിയുടെ വിപത്തിലേക്ക് വീണു പോവരുത് - വി എം സുധീരന്‍

posted on 19 Novenber 2014
19-11-14 v m sudheeran janpaksayathra chavakkad
ചാവക്കാട്‌: ഇനിയൊരാളും ലഹരിയുടെ വിപത്തിലേക്ക് വീണു പോവരുതെന്ന് കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍. ജനപക്ഷയാത്രക്ക് ചാവക്കാട്‌ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യവിപത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചനയം ഏത് കോടതി ഇടപ്പെട്ടാലും നടപ്പിലാകുമെന്നാണ് താന്‍ കരുതുന്നത്, മദ്യത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൈകൊള്ളുന്ന നയം കോടതിക്ക് മാറ്റിമറിക്കാനാവില്ല. പണമുണ്ടെങ്കില്‍ എന്തുമാകാമെന്നും ആരെയും വിലക്ക് വാങ്ങാമെന്നുമാണ് ബാറുടമകള്‍ ഉള്‍പ്പെടെയുള്ള മാഫിയകള്‍ കരുതുന്നത്. മാഫിയകളുടെ പണം കോണ്ഗ്രസ് പ്രസ്ഥാനത്തിനു ആവശ്യമില്ല. ഇത് ജനങ്ങളുടെ പ്രസ്ഥാനമാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം ജനങ്ങള്‍ നല്‍കും. മാഫിയകളുടെ പിടിയില്‍ നിന്നും സമൂഹത്തെ രക്ഷപ്പെടുത്തിയെ പറ്റൂ. ബാറുടമയില്‍ നിന്നും ജനപക്ഷയാത്രക്ക് പണം വാങ്ങിയെന്ന വാര്‍ത്ത നന്നായി. അതുകൊണ്ട് തന്നെ പണംവാങ്ങിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരനായാല്‍ എന്തുമാകാമെന്ന മനോഭാവം നേതാക്കള്‍ മാറ്റണം. രാഷ്ട്രീയം ജനനന്മക്ക് എന്ന ആശയത്തോടെ മുന്നോട്ട് പോയെ മതിയാവൂ. ഗാന്ധിയന്‍ കാലഘട്ടങ്ങളിലെ മൂല്യങ്ങള്‍  പൊതുപ്രവര്‍ത്തകര്‍ തിരിച്ച് പിടിക്കണം.
എന്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമ്മുടെ മനോഭാവം തിരുത്തണം. ജൈവ കൃഷി പ്രോത്സാഹിപ്പിക്കണം. ഓരോ വീടുകളിലും അവര്‍ക്കാവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാനാവണം. മാലിന്ന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കണം. സര്‍ക്കാര്‍ എല്ലാവിധ പ്രോത്സാഹനങ്ങളുമായി രംഗത്തുണ്ട്. 2016ഓടെ കേരളം ജൈവ കര്‍ഷകരുടെ സംസ്ഥാനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനത്തിന്റെ പേരില്‍ സാധാരണക്കാരെ ധുരിതത്തിലാഴ്ത്താന്‍ കഴിയില്ലെന്നും ജനസാന്ദ്രത ഏറിയ കേരളത്തില്‍ ശരിയായ പുനരധിവാസ പാക്കേജുകള്‍ ഉള്‍പ്പെടെ കൃത്യമായ പദ്ധതികള്‍ രൂപപ്പെടുത്തി മാത്രമേ വികസനം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഗാര്‍ഹികപീഡനങ്ങള്‍ക്കും റോഡ്‌ ആക്സിടന്റുകള്‍ക്കും കുറവ്‌ വന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ കോണ്ഗ്രസ്സിനേറ്റ തിരിച്ചടി താത്കാലികമാണ്. തമ്മില്‍ഭേദം കോണ്ഗ്രസ് തന്നെയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ജനങ്ങള്‍ കോണ്ഗ്രസ്സിനെ അധികാരത്തിലേക്ക്‌ തിരിച്ച് വിളിക്കുന്ന കാലം വിദൂരമാല്ലെന്നും വി എം സുധീരന്‍ പറഞ്ഞു.
ഡി സി സി പ്രസിഡന്റ് പി കെ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. എന്‍ പീതാംബരകുറുപ്പ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഒ അബ്ദുറഹ്മാന്‍ കുട്ടി, സി എ ഗോപപ്രതാപന്‍, കെ അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോണ്ഗ്രസ് സംസ്ഥാന ജില്ലാ പ്രാദേശിക നേതാക്കളായ ജോണ്സന്‍ എബ്രഹാം, സതീശന്‍ പാച്ചേനി, പി വി പ്രകാശ്‌, കരകളം കൃഷ്ണപിള്ള, ലതിക സുഭാഷ്‌, ജോസ്‌ ചാലിശ്ശേരി, കെ കെ സെയ്തുമുഹമ്മദ്‌, വേണുഗോപാല്‍, വി കെ ഫസലുല്‍ അലി, നഫീസക്കുട്ടി വലിയകത്ത്‌, പ്രൊഫ. പി കെ ശാന്തകുമാരി, പി യതീന്ദ്രദാസ്‌, കെ വി ഷാനവാസ്‌, ഒ കെ ആര്‍ മണികണ്ടന്‍, കെ കെ കാര്‍ത്യായനി ടീച്ചര്‍, ടി വി ചന്ദ്രമോഹന്‍, കെ പി അനില്‍കുമാര്‍, കെ വി സത്താര്‍, കെ എസ് ബാബുരാജ്, അഡ്വ. ടി എസ് അജിത്ത്, ലൈല മജീദ്‌, പി മുസ്ഥാഖലി, കെ ജെ ചാക്കോ, ബീന രവിശങ്കര്‍, പി വി ബദറുധീന്‍, കെ പി എ റഷീദ്‌, ഹിമ മനോജ്‌, എ എച്ച് നൌഫല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.
വടക്കേ ബൈപാസ്‌ ജംക്ഷനില്‍ നിന്നും വാദ്യമേളങ്ങള്‍, വര്‍ണ്ണക്കാവടികള്‍, സേവദാള്‍ വളണ്ടിയര്‍മാര്‍, മഹിളാ കോണ്ഗ്രസ് പ്രവര്‍ത്തകര്‍, കെ എസ് യു പ്രവര്‍ത്തകര്‍ എന്നിവരുടെ അകമ്പടിയോടെയാണ് വി എം സുധീരനെ ജനപക്ഷയാത്രാ വാഹനത്തില്‍ വേദിയിലേക്ക് ആനയിച്ചത്. മുസ്ലിംലീഗ് പ്രവര്‍ത്തകരും നേതാക്കളും സുധീരന് അഭിവാദ്യമര്‍പ്പിച്ചു.