banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-11-2014 Wednesday

കൃഷ്ണലീലയുടെ വര്‍ണ്ണനകള്‍ നിറച്ച് ചെമ്പൈ സംഗീതവേദി

ചെമ്പൈ സംഗിതോത്സവവേദിയില്‍ പി ഉണ്ണികൃഷ്ണന്‍   കച്ചേരിയവതരിപ്പിക്കുന്നു >>

Posted on: 19 November 2014
18-11-14 GVR CHEMBAI
ഗുരുവായൂര്‍: ജനപ്രിയ കൃഷ്ണലീലയുടെ വര്‍ണ്ണനകള്‍ നിറഞ്ഞ  സുവര്‍ണ്ണ സംഗീതത്താല്‍  പ്രശസ്ത പിന്നണിഗായകനും സംഗീതകാരനുമായ പി ഉണ്ണികൃഷ്ണനും രാഗമാലികയില്‍ അഭൗമസംഗീതത്തിന്റെ മാസ്മരീകതയില്‍ നാദധാര തീര്‍ത്ത് പ്രശസ്ത പിന്നണിഗായികയും കര്‍ണാടിക് സംഗീതജ്ഞയുമായ നിത്യശ്രി മഹാദേവനും ചെമ്പൈ വേദിയെ സാര്‍ത്ഥകമാക്കി. ശ്രീകൃഷ്ണം ഭജമാനസ...തോടിരാഗത്തില്‍ ആലപിച്ചുകൊണ്ട്  ഉണ്ണികൃഷ്ണന്റെ കച്ചേരിആരംഭിച്ചു.പവന ഗുരു ഹംസനന്ദിയിലും സരസിരൂഹ..നാട്ട  രാഗത്തിലും പരിപാലയമാം രീതിഗൌളയിലും ആനന്ദദായകമായി പി ഉണ്ണികൃഷ്ണന്റെ ആലപിച്ചു. ഇന്നും എന്‍ മനം അറിയാതാ.. എന്ന ചാരുകേശി രാഗത്തില്‍  പ്രണയലോല ഭാവത്തില്‍ അവതരിപ്പിച്ച നിത്യശ്രി, പിന്നീട് വിനത മോഹനജയന്തിസേന രാഗത്തിലും ഗോപാലകപാഹിമാ രേവ ഗുപ്തയിലും അവതരിപ്പിച്ചു. നാരായണാ ഹരി എന്ന കൃഷ്ണ സ്തുതി രാഗമാലികയില്‍  അവതരിപ്പിച്ചത് വേറിട്ട അനുഭവമായി.
ആവണീശ്വരം വിനു വയലിനിലും മന്നാര്‍ഗുഡി എ ഈശ്വരന്‍(മൃദംഗം), പെരുങ്കാവ് പി എല്‍ സുധീര്‍(ഘടം) എന്നിവര്‍ പി ഉണ്ണി കൃഷ്ണനും പക്കമൊരുക്കി.
നിത്യശ്രി മഹാദേവന് എം എ കൃഷ്ണസ്വാമി വയലിനിലും കോവൈ പ്രകാശ്(മൃദംഗം), കോവൈ സുരേഷ്(ഘടം) എന്നിവരും പക്കമൊരുക്കി.
ആലാങ്കുടി പക്കിരി സ്വാമി, പി ബാലമുരുകന്‍ (നാദസ്വരം), ചേന്ദമംഗലം മണികണ്ഠന്‍, വീരാളിമലൈ കാര്‍ത്തികേയന്‍(തവില്‍)  എന്നിവര്‍ അവതരിപ്പിച്ച ഉപകരണകച്ചേരിയും ആസ്വാദകരെ ആനന്ദിപ്പിച്ചു