Posted on: 17 July 2014 ഗുരുവായൂര്‍: കാല്‍കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍.
ചാവക്കാട് റേഞ്ച് എക്സൈസ് അധികൃതര്‍ അകലാട് മൂന്നയിനി
ഭാഗങ്ങളില്‍ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ്
അറസ്റ്റ്. പ്രദേശവാസികളായ മൂന്നയിനി മുക്കണ്ടത്ത് ഉസ്മാന്‍കുട്ടി
(38), വാലിപ്പറമ്പില്‍ ഹക്കീം (23) എന്നിവരാണ് 50ഓളം പൊതി കഞ്ചാവുമായി അറസ്റ്റിലായത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എന്‍. സുധീര്‍, പ്രിവന്റീവ് ഓഫീസര്‍ ഡി.എസ്. ജിന്ജു, സിവില്‍
എക്സൈസ് ഓഫീസര്‍മാരായ കെ.ജെ. ലോനപ്പന്, എം.എ. സിദ്ധാര്ഥന്, ഒ.ജെ. രാജീവ്, നിധിന് എം.
മാധവന്, കെ. ലത്തീഫ്, ടി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.
രണ്ടാഴ്ച മുമ്പ് ഈ ഭാഗത്തുനിന്നും 30 പൊതി കഞ്ചാവുമായി നൗഷാദ് എന്നയാള്‍ അറസ്റ്റിലായിരുന്നു. .
|