banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-07-14 Thursday

Sun      Mon       Tue       Wed       Thu       Fri       Sat

മാരത്തണ്‍ താരം കുളത്തില്‍ വീണു മരിച്ചു

Posted on: 17 July 2014
16-07-14 payasചാവക്കാട്: മാരത്തണ്‍ താരം കുളത്തില്‍ വീണു മരിച്ചു. തൊയക്കാവ് സെന്റര്‍ ചാപ്പന്‍ മേനോന്‍ റോഡില്‍ എലവത്തിങ്കല്‍ മുട്ടിക്കല്‍ പരേതനായ ചാക്കോയുടെ മകന്‍ പയസാണ് മരിച്ചത്. 53 വയസായിരുന്നു. ബുധനാഴ്ച പ്രഭാതത്തിലെ ഓട്ടത്തിന് ശേഷം കോറളി ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. കുളത്തില്‍ കാല് തെന്നി മുങ്ങിപ്പോവുകയായിരുന്നു. ഗുരുവായൂരില്‍ നിന്ന് ആക്ട്‌സ് പ്രവര്‍ത്തകരെത്തി പുറത്തെടുത്തെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മുംബൈ മാരത്തണില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടര്‍ച്ചയായി പങ്കെടുത്തു വന്നിരുന്ന ആളാണ് പയസ്. തൃശൂര്‍ സെന്റ് മേരിസ് ഐ.ടി .ഐയിലെ അധ്യാപകനുമായിരുന്നു. പാടൂര്‍ കേന്ദ്രമായി മാരത്തണ്‍ ക്ലബ് രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു. റീനയാണ് ഭാര്യ. ചാക്കോ, ജോസഫ് എന്നിവര്‍ മക്കളാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ തൊയക്കാവ് തിരുഹൃദയപള്ളി സെമിത്തേരിയില്‍ നടക്കും..