posted on 17 January 2016 ചാവക്കാട്: മാധ്യമപ്രവര്ത്തകന്
സുഹൈല്‍ അണ്ടത്തോടിനു പൂവാലന്മാരുടെ മര്‍ദ്ദനം. പൂവാലശല്യത്തെകുറിച്ച് വാര്‍ത്ത
നല്‍കിയതിനാണ് മര്‍ദ്ദനം. അണ്ടത്തോട് വനിതാ സ്ക്കൂള് കേന്ദ്രീകരിച്ചുള്ള
പൂവാലശല്യത്തെ കുറിച്ചുള്ള പരാതിയെ തുടര്‍ന്ന് അണ്ടത്തോട് പെരിയമ്പലം ബീച്ച്
റോഡില്‍ കണ്ടംക്കോട്ട് വീട്ടില്‍ റംഷാദ് (25), പെരിയമ്പലം തഖ്വ യത്തീംഖാനക്ക് സമീപം
തെക്കൂട്ട് ഷുഹൈബ് (22), അണ്ടത്തോട് അറപ്പ ബീച്ച് റോഡില്‍ അക്കരയില്‍ അന്‍സാര്‍ (22)
എന്നിവരെ കഴിഞ്ഞ ദിവസം വടക്കേകാട് എസ് ഐ ടി എസ് റനീഷ് അറസ്റ്റ് ചെയ്തിരുന്നു. ഈ
വാര്‍ത്ത നല്‍കിയതിനാണ് പ്രതികള്‍ സുഹൈലിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച
സുഹൈലിന്റെ ചെവിക്കേറ്റ പരിക്ക് സാരമായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍
കോളേജിലേക്ക് മാറ്റി. |