Posted on 09 October 2015 ചാവക്കാട്: ഭര്‍ത്താവിനെവിട്ട് മകളുമായി കാമുകനോടൊപ്പം ഒളിച്ചോടിയ
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുതുവട്ടൂര്‍ പെരിങ്ങാടന്‍
അശോകന്റെ മകള്‍ അശ്വനി (21) യാണ് മരിച്ചത്
ഭര്‍ത്താവിന്റെ സുഹൃത്തായ ചെന്ത്രാപ്പിന്നി ജിനീഷി(22)നൊപ്പം പാലക്കാട്
ജില്ലയിലെ അഗളിയിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു അശ്വനി.
ഇവിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആശ്വിനിയെയും മകളെയും കാണാതായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി
നല്‍കിയിരുന്നു. പിന്നീട് അഗളിയില്‍ നിന്ന് ജിനീഷിനോടൊപ്പം
കണ്ടെത്തുകയും ചാവക്കാട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ യുവതിയുടെ താത്പര്യമാനുസരിച്ച് കാമുകനോടൊപ്പം പോകാന്‍
കോടതി അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കുട്ടിയേയും തന്നെയും കാമുകന് ഉപദ്രവിക്കുന്നുണ്ടെന്നും രക്ഷപ്പെടുത്തണമെന്നും അശ്വനി
ഭര്‍ത്താവിനേയും സ്വന്തം വീട്ടുകാരെയും ഫോണിലൂടെയും അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍
ചൊവ്വാഴ്ച്ച രാവിലെ അഗളിയിലേയ്ക്ക് പോയിരുന്നു. എന്നാല്‍ അവിടെയെത്തിയപ്പോള്‍ അശ്വനിയുടെ മ്യതദേഹം
അഗളിയിലെ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് കാണാനായത്.
അശ്വിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
അശ്വിനിയുടെ ഭര്‍ത്താവ് ജോലി ചെയ്തിരുന്ന ബസ്സിലെ സഹപ്രവര്‍ത്തകനായിരുന്നു ജിനീഷ്.
|