15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-10-2015 Friday

ലഹരിവിരുദ്ധ വാരാചരണം സമാപിച്ചു

Posted on 09 October  2015
08-10-15 lahari baloon
ചാവക്കാട്‌: ചാവക്കാട്‌ എക്സൈസ്‌ റേഞ്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ വാരാചരണം സമാപിച്ചു. വര്‍ണ്ണാബമായ ചടങ്ങ് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലാങ്ങാട് ബീച്ചില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ പ്രതീകാത്മകമായി ആയിരം ബലൂണുകള്‍ പറത്തി. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് കുമാരി ടി എ ആയിഷ അധ്യക്ഷത വഹിച്ചു. വാടാനപ്പിള്ളി എക്സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് വാരാചരണം ആരംഭിച്ചത്‌. ഏഴു സ്കൂളുകളിലായി അറുപതിമൂന്നോളം  ലഹരിവിരുദ്ധ സ്റ്റുഡന്‍സ് ക്ലബ്ബുകള്‍ രൂപീകരിച്ചു. ക്ലബംഗങ്ങളായ ആയിരത്തോളം വിദ്യാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.
ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയതിനു ഒന്നാം സമ്മാനം ലഭിച്ച തൊട്ടാപ്പ്‌ ഫോക്കസ്‌ ഇസ്ലാമിക്‌ ഹയര്‍സെക്കന്‍ഡറി സ്കൂളിനുള്ള ട്രോഫി കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ കൈമാറി.
ചാവക്കാട്‌ എക്സൈസ്‌ ഇന്‍സ്പെക്ടര്‍ എ ജിജി പോള്‍, വാടാനപ്പിള്ളി എക്സൈസ്‌ റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് സുരേഷ്കുമാര്‍, ചാവക്കാട്‌ റേഞ്ച് അസിസ്റ്റന്റ് എക്സൈസ്‌ ഇന്‍സ്പെക്ടര്‍ കെ എം അബ്ദുല്‍ ജമാല്‍, മണത്തല ഗവ. എച്ച് എസ് ഹെഡ്‌മിസ്ട്രസ് ഒ കെ സതി, കൌണ്‍സിലര്‍ അബ്ദുല്‍കലാം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

08-10-15 exice department