15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-10-2015 Friday

സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Posted on 09 October  2015 
ചാവക്കാട്: ഷെയര്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ തട്ടിപ്പു നടത്തിയ കേസുകളില്‍ ജാമ്യമെടുത്ത് ഒളിവില്‍പോയയാളെ അറസ്റ്റുചെയ്തു. ചാവക്കാട് ആസ്​പത്രി റോഡിനു സമീപം തൈക്കിപറമ്പില്‍ ഷാജഹാ (45)നെയാണ് അറസ്റ്റുചെയ്തത്. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ഇയാളെ ആറുകേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ രണ്ട് അറസ്റ്റുവാറണ്ടുകളും നിലവിലുണ്ട്. ചാവക്കാട് മച്ചിങ്ങല്‍ സുശീല്‍, ഗുരുവായൂര്‍ തെരുവത്ത് സഫറുദ്ദീന്‍, മുതുവട്ടൂര്‍ ഡോണ്‍, കമാലുദ്ധീന്‍ മുസ്തഫ തുടങ്ങിയവരില്‍ നിന്നാണ് പ്രതി കോടികള്‍ തട്ടിച്ചത്. ഷെയര്‍ മാര്‍ക്കറ്റിങ്ങിന്റെ ലാഭവിഹിതം സ്വര്‍ണമായി നല്‍കുമെന്നാണ് വാഗ്ദാനം നല്‍കിയിരുന്നത്. ആദ്യം ചിലര്‍ക്ക് സ്വര്‍ണ്ണം ലാഭവിഹിതമായി നല്‍കിയതിനാല്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായി. ചാവക്കാട് എസ്‌ഐ പി.ഡി. അനൂപ്‌മോന്‍, അഡീഷണല്‍ എസ്.ഐ. ജയനേന്ദ്രന്‍, സി.പി.ഒ.മാരായ ലോഫിരാജ്, ശ്യാം, ഷെജീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്..