15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-10-2015 Friday

മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സീതി സാഹിബ് സ്കൂള്‍ സൌജന്യ പഠന യാത്രയൊരുക്കി

Posted on 09 October  2015 
08-10-15 tour
ചാവക്കാട്: മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനയാത്ര സൗജന്യമായി ഒരുക്കി എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളിന്റെ പ്രവര്‍ത്തനം മാതൃകയാകുന്നു. ഇതുവരെ യാതൊരു യാത്രകള്‍ക്കും പോകാത്ത സ്‌കൂളിലെ അറുപതോളം വിദ്യാര്‍ഥികളെയാണ് പഠനയാത്രയ്ക്ക് കൊണ്ടുപോകുന്നത്. ഇവരില്‍ ഭൂരിഭാഗവും നിര്‍ധന കുടുംബങ്ങളില്‍നിന്നും വരുന്നവരാണ്. മറ്റുകുട്ടികള്‍ പഠനയാത്രയ്ക്ക് പോകുമ്പോള്‍ വിഷമത്തോടെ നോക്കിനിന്നിരുന്ന ഇവരുടെ ആഗ്രഹം ഒരിക്കലെങ്കിലും നിറവേറ്റിക്കൊടുക്കാനുള്ള ശ്രമമാണ ്തങ്ങള്‍ നടത്തുന്നതെന്ന് പ്രധാന അധ്യാപകന്‍ വി.ഒ. ജെയിംസ് പറഞ്ഞു.
പഠനത്തിന്റെ മികവിനും മാനസികോല്ലാസത്തിനും പ്രാധാന്യം നല്‍കുന്ന യാത്രയ്ക്ക് അധ്യാപകരായ സാന്റി ഡേവിഡ്, സി.എല്‍. ജേയ്ക്കബ്, എന്‍.ജെ. ജെയിംസ്, പി.കെ. സിറാജുദീന്‍, സി.എ. റംല, ബീന തോമസ്, സ്‌കൂള്‍ ലീഡര്‍ ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കും. അധ്യാപകര്‍ കയ്യില്‍നിന്നെടുത്തുവെച്ച് ശേഖരിയ്ക്കുന്ന സംഖ്യയാണ് യാത്രയ്ക്ക് ചെലവഴിക്കുന്നത്. വ്യാഴാഴ്ച രാവിലെ എട്ടിനു പുറപ്പെട്ടയാത്രയ്ക്ക് സ്‌കൂള്‍ മാനേജര്‍ ആര്‍ പി. സിദ്ദിക്ക് ഫ്ലഗ് ഓഫ് ചെയ്തു.