Posted on: 06 May 2015 ഗുരുവായൂര്‍: ഗുരുവായൂരില്‍
റയില്വേഗേറ്റിന്റെ ഒരു ഭാഗം തുരുമ്പെടുത്തുവീണതിനെ തുടര്‍ന്ന് മണിക്കൂറുകളോളം
ഗതാഗതം സ്തംബിച്ചു. തിങ്കളാഴ്ച്ച രാത്രിയിലാണ് ഗേറ്റിന്റെ ഒരുഭാഗം
തുരുമ്പെടുത്ത് അടര്‍ന്ന് വീണത്. തുടര്‍ന്ന് വടം കെട്ടിയാണ് ട്രയിനുകള്‍
കടത്തിവിട്ടത്. പുലര്‍ച്ചെ ഗുരുവായൂരിലെ ജീവനക്കാര്‍ താല്‍ക്കാലം
അറ്റുകുറ്റപണികള്‍ നടത്തി. ഇതിനിടെ രാവിലെ ഏഴിന്റെ ട്രയിന്‍ പോകുന്നതിനായി
ഗേറ്റ് അടച്ചിട്ടതോടെ പിന്നെ തുറക്കാന്‍ കഴിയാതാകുകയായരുന്നു.
തൃശ്ശൂരില്‍നിന്നും ജീവനക്കാരെത്തി മണിക്കൂറുകള്‍ പണിയെടുത്ത്
പന്ത്രണ്ടരയോടെയാണ് ഗേറ്റ് നേരെയാക്കിയത്. |