banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

06-05-2015  Wednesday

വന്യജീവികള്‍ക്ക് കുടിനീരോരുക്കി ഗ്രീന്‍ കമ്മ്യൂണിറ്റി സംസ്ഥാന ശ്രമദാന ക്യാമ്പ്‌

Posted on  06 May 2015
05-05-15 greemline
ചാവക്കാട്‌:  വയനാട്‌ വന്യജീവി സങ്കേതത്തില്‍ മുത്തങ്ങ റെയ്ഞ്ചില്‍ കാടിനകത്തായി മൃഗങ്ങള്‍ക്ക് കുടിനീര്‍ തടാകം നിര്‍മിക്കുവാന്‍ ചാവക്കാട്‌ നിന്നുള്ള പ്രതിനിധികള്‍ മുത്തങ്ങയിലെത്തി. ചാവക്കാട്‌ഓണ്‍ലൈന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ലൈന്‍ ക്ലബ്ബിലെ അംഗങ്ങളാണ് ഓണ്‍ലൈന്‍ എഡിറ്റര്‍ ഷക്കീല്‍ എം വി യോടൊപ്പം മുത്തങ്ങയിലെത്തിയത്.
പരിസ്ഥിതി സംഘടനകളുടെയും പ്രവര്‍ത്തകരുടെയും സൌഹൃദ പൊതുവേദിയായ ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലാണ് വനം വകുപ്പിന്റെ സഹകരണത്തോടെ മുത്തങ്ങയില്‍ സംസ്ഥാനതല ക്യാമ്പ്‌ നടക്കുന്നത്. മെയ്‌ മൂന്നിന് ആരംഭിച്ച ശ്രമദാന ക്യാമ്പ്‌ ഒന്‍പതിന് സമാപിക്കും. എട്ടിന് വൈകുന്നേരം ജലസംഭരണി വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ക്യാമ്പ്‌ അംഗങ്ങളും ചേര്‍ന്ന് വന്യജീവികള്‍ക്ക്‌ സമര്‍പ്പിക്കും.
പ്രകൃതി, പരിസ്ഥിതി, ജലസംരക്ഷണം എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കുന്നതോടൊപ്പം അറിവിന്റെ പ്രയോഗം എന്ന നിലയില്‍ കുളം നിര്‍മ്മാണവും നടക്കുന്ന ഒരു സപ്തദിന കോഴ്സായാണ് ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്. ഗ്രീന്‍ കമ്മ്യൂണിറ്റിയും കേരള വനംവകുപ്പും സംയുക്തമായി ക്യാമ്പ്‌ അംഗങ്ങള്‍ക്ക്‌ കോഴ്സ്‌ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും.
ശ്രമദാന ക്യാമ്പ്‌ ഗ്രീന്‍ കമ്മ്യൂണിറ്റി ചീഫ്‌ കോഡിനെറ്റര്‍ പ്രൊഫസര്‍ ശോഭീന്ദ്രന്‍, സംസ്ഥാന്‍ ജനറല്‍ കണ്‍വീനര്‍ ഷൌക്കത്ത് അലി എരോത്ത്‌, ട്രഷര്‍ ആര്‍ കെ നന്മാറ എന്നിവരും സംസ്ഥാന, ജില്ലാ സമിതി അംഗങ്ങളായ പ്രമോദ്‌ മണ്ണടത്ത്, തോമാസ്‌ എ ടി, ഷിബു തലക്കളത്തൂര്‍, ശ്രേയ ദീപക്‌, സുഖദേവ് ബാലുശേരി, സന്ദീപ്‌ കെ എം എന്നിവര്‍ നേതൃത്വം നല്‍കുന്നു.
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരും വനം, വിദ്യാഭ്യാസ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ക്യാമ്പ്‌ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു..