banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

06-05-15 Wednesday

കെ എസ് ദാസന്‍ അനുസ്മരണവും പുരസ്‌കാര വിതരണവും നാളെ

Posted on: 06 May 2015
ചാവക്കാട്: കെ എസ് ദാസന്‍ അനുസ്മരണവും പുരസ്‌കാര വിതരണവും നാളെ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറീയിച്ചു. നാളെ വൈകീട്ട് മൂന്നുമണിക്ക് മണത്തലയില്‍ നടക്കുന്ന പരിപാടി ആഭ്യന്തരവകുപ്പുമന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡി സി സി പ്രസിഡന്റ് ഒ അബ്ദുല്‍ റഹിമാന്‍കുട്ടി അധ്യക്ഷത വഹിക്കും. ടി എന്‍ പ്രതാപന്‍ എം എല്‍ എ ക്കാണ് കെ എസ് ദാസന്റെ പ്രഥമ പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാരം ആഭ്യന്തരമന്ത്രി സമര്‍പ്പിക്കും. എം എല്‍ എ മാരായ കെ വി അബ്ദുല്‍ ഖാദര്‍, പി എ മാധവന്‍,അഡ്വ: വി ബലറാം, ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍, ഓട്ടോ കാസ്റ്റ് ചെയര്‍മാന്‍ സി എച്ച് റഷീദ്, കെ പി സി സി നിര്‍വഹണ സമിതി അംഗം പി കെ അബൂബക്കര്‍ ഹാജി, മത്‌സ്യ ഫെഡ് ചെയര്‍മാന്‍ വി ദിനകരന്‍, മത്‌സ്യതൊഴിലാളി ക്ഷേമനിധി ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ എന്നിവര്‍ സംബന്ധിക്കും.
ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കെ എസ് ദാസന്‍ സ്മാരക ട്രസ്റ്റ് ഈ വര്‍ഷം മുതലാണ്‌ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ചടങ്ങില്‍ മത്‌സ്യതൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണ വിതരണം. എസ് എസ് എല്‍ സി പരീക്ഷയിലെ മുഴുവന്‍ എ പ്‌ളസ് നേടിയ മത്‌സ്യതൊഴിലാളികളുടെ മക്കള്‍ക്കുള്ള സമ്മാനദാനം, 100 ശതമാനം  വിജയം നേടിയ  ചാവക്കാട് ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെ ആദരിക്കല്‍, ചികിത്‌സാ സഹായ വിതരണം എന്നിവ നടക്കും. ട്രസ്റ്റ് ഭാരവാഹികളായ സി മുസ്താഖലി, കെ എം ഇബ്രാഹീം, ഇ ആര്‍ സോമന്‍, എം വി നൗഷാദ്, കെ ഡി വീരമണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.