Posted on: 06 May 2015 പുന്നയൂര്‍ക്കുളം:
കൃഷിയിടത്തില്‍ കോഴിക്കാട്ടം വിതറുന്നത് നാട്ടുകാര്‍ തടഞ്ഞു. അണ്ടത്തോട്
അറപ്പറോഡിലെ സ്വകാര്യ വ്യക്തിയുടെ രാമച്ചകൃഷിയിടത്തിലെ വളപ്രയോഗമാണ്
ദുര്‍ഗന്ധത്തില്‍ ദുരിതത്തിലായ പരിസരവാസികള്‍ തടഞ്ഞത്. രണ്ട് വര്‍ഷത്തോളമായി
ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും അധികൃതർ വേണ്ട നടപടികൾ
സ്വീകരിച്ചിരുന്നില്ല. ഇന്നലെ രാവിലെ അണ്ടത്തോട് ബീച്ച് സ്വദേശിയായ കൃഷിയുടമ
വളപ്രയോഗത്തിനെത്തിയപ്പോള്‍ രാമച്ചകൃഷി തൊഴിലാളികളായ സ്ത്രീകളടക്കമുളള
പരിസരവാസികള്‍ തടയുകയായിരുന്നു. തടര്‍ന്ന് വടക്കേക്കാട് പോലീസും അണ്ടത്തോട്
പി.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പ്രദീപ് എന്നിവര്‍ സ്ഥലത്തെത്തി
വളപ്രയോഗം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷത്തെ
വളപ്രയോഗത്തില്‍ ദുര്‍ഗന്ധത്തില്‍ അസ്വസ്ഥത മൂലം നിരവധി പേര്‍
ആശുപത്രിയിലായതായും നിലവിൽ ചാക്കില്‍ നിറച്ച കോഴിക്കാട്ടത്തിന്‍റെ ദുര്‍ഗന്ധം
മൂലം ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറഞ്ഞു. .
|