banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-05-2015 Wednesday

ഒരുമനയൂര്‍ ചെറുപുഷ്പം ദേവാലയത്തില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

Posted on: 26  May 2015
05-05-15 CKD Orumanayur  Kavarcha prathi Fakrudheenചാവക്കാട്: ഒരുമനയൂര്‍ ചെറുപുഷ്പം ദേവാലയത്തില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. തിരുവത്ര പുത്തന്‍ കടപ്പുറം കരിമ്പി വീട്ടില്‍  ഫക്രുദ്ധീനെയാണ് (32) ചാവക്കാട് എസ് ഐ മഹേന്ദ്ര സിംഹന്‍ അറസ്റ്റ് ചെയ്തത്. 2013 ഒക്‌ടോബറില്‍ .ഒരുമനയൂര്‍ ചെറുപുഷ്പ്പം പള്ളിയുടെ ഭണ്ഡാരങ്ങള്‍  തകര്‍ത്ത് മോഷണം നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പട്ടാമ്പി റയില്‍വെ സ്റ്റേഷനില്‍ സംശായാസ്പദമായ സാഹചര്യത്തില്‍ കണ്ട ഫക്രുദ്ധീനെ പട്ടാമ്പി എസ്.ഐ എ ദീപകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനിടെ ചാവക്കാട് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ മോഷണം നടത്തിയതായി ഇയാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ചാവക്കാട് പൊലീസില്‍ വിവരമറിയിച്ചത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ ഫക്രുദ്ധീനെ ചോദ്യം ചെയ്യാനായി  ചാവക്കാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പട്ടാമ്പി പൊലീസിനോട് ഇയാള്‍ സമ്മതിച്ച വീട് കവര്‍ച്ച കേസില്‍ ചാവക്കാട് പൊലീസില്‍ പരാതിയുണ്ടായിരുന്നില്ല എന്നാല്‍ ഒരുമനയൂര്‍ ചെറുപുഷ്പം പള്ളിയുടെ ഭണ്ഡാരങ്ങള്‍ കവര്‍ച്ച നടത്തിയപ്പോള്‍ ശേഖരിച്ച വിരലടയാളം ഇയാളുടേതാണെന്ന് കണ്ടെത്തുകയായിരുന്നു