15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

06-02--2016 Saturday

'സംഘപരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ' സോളിഡാരിറ്റി കാമ്പയിന്‍ പ്രചരണം

Posted on 06 February 2016
05-02-16 Solidarity
ചാവക്കാട്: സംഘ പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ എന്ന പ്രമേയത്തില്‍  സോളിഡാരിറ്റി സംസ്ഥാന ഘടകം ജനുവരി 15 മുതല്‍ ഫെബ്രൂവരി 30 വരെ നടത്തൂന്ന കാമ്പയിന്റെ ഭാഗമായി ചാവക്കാട് ഏരിയ വാഹന പ്രചരണം സംഘടിപ്പിച്ചു.
മുന്‍ ഏരിയ പ്രസിഡണ്ട് പി.കെ സൈനുദ്ദീന്‍ മന്നലാംകുന്ന് ഉദ്ഘാടനം ചെയ്തു.  മന്ദലാംകുന്ന്, അകലാട്, എടക്കഴിയൂര്‍, മണത്തല, ബ്‌ളാങ്ങാട്, ദ്വാരകാ ബീച്ച്, കടപ്പുറം അഞ്ചങ്ങാടി, ചേറ്റുവ, മുത്തന്‍മാവ്, ഓവുങ്ങല്‍, മുതുവട്ടൂര്‍, ചാവക്കാട് നഗരസഭാ പരിസരം,  നഗരസഭാ ബസ് സ്റ്റാന്റ് പിസരം എന്നിവിടങ്ങളില്‍ വാഹന പ്രചരണം നടന്നു. സോളിഡാരിറ്റി മുന്‍ ജില്ലാ സമിതി അംഗം നൗഷാദ് ബാബു, പി.കെ സൈനുദ്ദീന്‍ മന്ദലാംകുന്ന് എന്നിവര്‍ മുഖൃ പ്രഭാഷണം നടത്തി. ജില്ലാ സിക്രട്ടറി സുഹൈല്‍ ഒരുമനയൂര്‍, ഒ.കെ റഹീം, ഇല്‍യാസ് മുതുവട്ടൂര്‍, ഷറാഫത്ത്, നിഷാര്‍ അഹമദ്, മാഹിര്‍,  ഷമീര്‍ ഗുരുവായൂര്‍, എന്നിവര്‍ സംസാരിച്ചു. കാമ്പയിന്‍ ഭാഗമായി  തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന 'മോഡിക്കെതിരെ തിരസ്‌കാര്‍ സെല്‍ഫി' സാംസ്‌കാരിക സംഗമത്തില്‍ ഏരിയയില്‍ നിന്നും 250 പേര്‍ പങ്കെടുക്കുമെന്ന് ഏരിയാ പ്രസിഡണ്ട് അറിയിച്ചു.