15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

06-02-2016 Saturday

ഉമ്മന്‍ചാണ്ടിയെ പിടിച്ചുകെട്ടാന്‍ സരിതയാകുന്ന ചൂടിക്കയറൊന്നും മതിയാകില്ല - കുഞ്ഞാലിക്കുട്ടി

Posted on 06 February 2016
05-02-16 keralayathra
ചാവക്കാട്: പതിനായിരക്കണക്കിനു ആളുകളുടെ അരികിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഉമ്മന്‍ചാണ്ടിയെ പിടിച്ചുകെട്ടാന്‍ സരിതയാകുന്ന ചൂടിക്കയറൊന്നും മതിയാകില്ല  ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പോലെയുള്ള സംഘടനകള്‍ പടച്ചട്ടയണിഞ്ഞ് ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളയാത്രക്ക് ചാവക്കാട് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണ നേട്ടങ്ങളെ എതിര്‍ക്കാനാവാത്തതിനാലാണ്  ഗവര്‍ണറുടെ പ്രസംഗത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങി പ്പോയത്. പ്രതിപക്ഷ ആക്ഷേപങ്ങള്‍ പഴകി പൊളിഞ്ഞതാണെന്നും, യു ഡി എഫ് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചാണ് മുന്നോട്ടു പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് കുഞ്ഞാലിക്കുട്ടി ചാവക്കാട് ടൌണിലൂടെ എനാമാവ് റോഡു വഴി ചാവക്കാട് ബസ്സ്‌സ്റ്റാന്ടിലെ വേദിയിലെത്തിയത്. 
പൊതുയോഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സി എച്ച് റഷീദ് അധ്യക്ഷത വഹിച്ചു. എം പി മാരായ ഇ ടി മുഹമ്മദ്‌ ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്‌, ട്രഷറര്‍ പി കെ കെ ബാവ, മന്ത്രിമാരായ വി കെ ഇബ്രാഹിം കുഞ്ഞ്, ഡോ. എം കെ മുനീര്‍, മഞ്ഞളാംകുഴി അലി, മറ്റു നേതാക്കളായ കെ എം ഷാജി, അഡ്വ. പി എം സാദിഖലി, കെ എസ് ഹംസ, ജലീല്‍ വലിയകത്ത്, പി എ ഷാഹുല്‍ ഹമീദ്, ആര്‍ വി അബ്ദുല്‍റഹീം, എം കെ അബ്ദുല്‍ കരീം, പി എം അമീര്‍, സി എ മുഹമ്മദ്‌റഷീദ്, ഹിമാമുദ്ധീന്‍ രംജു സേട്ട്, കെ കെ ഹംസകുട്ടി, മന്നലംകുന്ന് മുഹമ്മദുണ്ണി, എം സി മായിന്‍ഹാജി, കുഞ്ഞികോയ തങ്ങള്‍, ഇ പി കമറുദീന്‍, കോണ്ഗ്രസ് നേതാക്കളായ പി കെ അബൂബക്കര്‍ ഹാജി, എം വി ഹൈദരാലി, ഉമ്മര്‍ മുക്കണ്ടത്ത്, പി യതീന്ദ്രദാസ്, ആര്‍ രവികുമാര്‍, യൂത്ത് ലീഗ് നേതാക്കളായ ഉസ്മാന്‍ എടയൂര്‍, എ എച്ച് സൈനുല്‍ ആബിദീന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
കരാട്ടേയില്‍ തേര്‍ഡ് ഡാന്‍ ബെല്‍റ്റ്‌ നേടി സെന്സായ് പദവിലെത്തിയ ഏഷ്യയിലെ ആദ്യ മുസ്ലിം വനിതയായ അനീഷ, ദേശീയ സ്കൂള്‍ കായിക മീറ്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അനന്തു എന്നിവരെ ചടങ്ങില്‍ പി കെ കുഞ്ഞാലിക്കുട്ടി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു..