15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

06-02-2016 Saturday

കരുത്ത്കാട്ടി ഗോപപ്രതാപ്
കേരളയാത്രയിലും എ ഐ പോര്

Posted on 06 February 2016
05-02-16 gopan
ചാവക്കാട്:  മുസ്ലിം ലീഗ് അഖിലേന്ത്യാ ഖജാഞ്ചി പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രക്ക് ചാവക്കാട് നല്‍കിയ സ്വീകരണ ചടങ്ങില്‍  കോണ്ഗ്രസ് ഗ്രൂപ്പ് പോര്.  കുഞ്ഞാലിക്കുട്ടിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് നൂറുകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിയ  റാലി സംഘടിപ്പിച്ച് ഐ ഗ്രൂപ്പ് നേതാവ് ഗോപപ്രതാപന്‍ കരുത്ത് കാട്ടി .  തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫയുടെ വധവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായി കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ ബ്ലോക്ക് പ്രസിടണ്ടാണ് സി.എ ഗോപപ്രതാപന്‍.
മണത്തല യില്‍ നിന്നും ആരംഭിച്ച് ചാവക്കാട് നഗരംചുറ്റി റാലി ബസ്സ് സ്റ്റാണ്ടിലെ  പൊതുയോഗ വേദിയിലെത്തി. ഇതോടെ  വേദിയില്‍ സ്ഥാനം പിടിച്ച ക്ഷണിക്കപ്പെട്ട എ വിഭാഗം  നേതാക്കളും ഡി.സി.സി ജനറല്‍ സെക്രട്ടറിമാരുമായ പി.യതീന്ദ്ര ദാസ്, എ.എം അലാവുദ്ധീന്‍, കെ.ഡി വീരമണി, കെ അബൂബക്കര്‍ എന്നിവര്‍ ഗോപ പ്രതാപന്റെ രംഗപ്രവേശം കണ്ട് ഇറങ്ങിപ്പോയി. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ഗോപപ്രതാപന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ വേദി വിട്ടതെന്ന് യതീന്ദ്രദാസും ചാവക്കാട് മണ്ഡലം പ്രസിഡണ്ട് കെ.വി ഷാനവാസും അറിയിച്ചു.
ഗോപനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കാന്‍ ലീഗ് പ്രാദേശിക നേതൃത്വം ശ്രമിക്കുകയാണെന്നും ഇത് സമ്മതിക്കരുതെന്നും ആവശ്യപ്പെട്ട് വധിക്കപ്പെട്ട ഹനീഫയുടെ മാതാവ് ഐശാബീവിയുടെ പരാതി കുഞ്ഞാലിക്കുട്ടിക്ക് കൈമാറിയതായി ഹനീഫയുടെ സഹോദര പുത്രന്‍ എ.എസ് സെറൂഖും അറിയിച്ചു. കേരളാ കോണ്‍ഗ്രസ് നേതാക്കളായ തോമസ് ചിറമ്മല്‍, അഡ്വ. ഇ.എം സാജന്‍ എന്നിവര്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട് വേദിയിലുണ്ടായിരുന്നു.  ഐ വിഭാഗം നേതാക്കളായ പി.കെ അബൂബക്കര്‍ ഹാജി, എം.വി ഹൈദരലി എന്നിവരും എ വിഭാഗത്തിലെ ചാവക്കാട് ബ്ലോക്ക് പ്രസിഡണ്ടും വേദിയില്‍ ആദ്യാവസാനമുണ്ടായിരുന്നു. .