15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

06-02-2016 Saturday

ചീട്ടുകളി സംഘം യുവാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു

Posted on February 06  2016
പുന്നയൂര്‍ക്കുളം: പണം വച്ച് ചീട്ടുകളിക്കുന്ന സംഘത്തെകുറിച്ച് പൊലീസിനു രഹസ്യവിവരം നല്‍കിയെന്ന് ആരോപിച്ച് യുവാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു. രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. -
ചെറായി ബിടായിനി കാര്‍ത്തികേയനെയാണ് (38) മര്‍ദ്ദനത്തില്‍ പരിക്കേറ്റ് വടക്കേക്കാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്.  വ്യാഴാഴ്ച്ച വൈകിട്ട് 3.30 ഓടെ നാക്കോല സെന്ററില്‍ വച്ചാണ് കാര്‍ത്തികേയന്  മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാക്കോല ആലത്തയില്‍ മുജീബ് (39), കിഴക്കെ ചെറായി നിസാര്‍ (29) എന്നിവര്‍ക്കെതിരെ വടക്കേകാട് പൊലീസ് കേസെടുത്തു. മുജീബ് മണല്‍കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. പടിഞ്ഞാറെ ചെറായിയില്‍ പണം വച്ച് ചീട്ടുകളിച്ച മുജീബ്  ഉള്‍പ്പെടെ എട്ട് പേരെ ബുധനാഴ്ച രാത്രി പത്തോടെ വടക്കേകാട് എസ്‌ഐ ടി.എസ്.റനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. അണ്ടത്തോട്, ആല്‍ത്തറ, നാക്കോല സ്വദേശികളാണ് പിടിയിലായ മറ്റുള്ളവര്‍. സംഘത്തില്‍ നിന്നും എണ്ണായിരത്തോളം രൂപയും ഇവര്‍ വന്ന കാറും ബൈക്കുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മറ്റ് പ്രദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ മദ്യപിക്കുന്നതിനും ചീട്ടുകളിക്കുന്നതിനും ഇവിടെ എത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇവിടെ നിരീക്ഷണം തുടങ്ങിയതും നടപടിയെടുത്തതും..