15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

06-02-2016 Saturday

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി : കാനം രാജേന്ദ്രന്‍

Posted on 06 February 2016
ഗുരുവായൂര്‍: ഉമ്മന്‍ചാണ്ടിയെ കേരളത്തിന്റെ ജനകീയ കോടതി വിചാരണ ചെയ്യുമെന്നും സര്‍ക്കാര്‍ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയ യാത്രക്ക് ചാവക്കാട് നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ കോടതിയില്‍ സിങ്കിള്‍ ബഞ്ചോ, ഡിവിഷന്‍ ബഞ്ചോ ഇല്ല. ബഞ്ച് നോക്കി പരാതി ബോധിപ്പിക്കാനും കഴിയില്ല. പാവപ്പെട്ടവന്റെ ആരോഗ്യ സംരക്ഷണത്തിനല്ല ഹെല്‍ത്ത് ടൂറിസത്തിനാണ് സംസ്ഥാന സര്‍ക്കാന്‍ പ്രാധാന്യം നല്‍കുന്നത്. പാര്‍ട്ടിക്കു വേണ്ടി മുദ്രാവാക്യം വിളിക്കുന്നവര്‍ക്കു പോലും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സുധീരനാണ് ജനരക്ഷാ യാത്ര നടത്തുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം 3 കോണ്‍ഗ്രസ്സുകാരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഹനീഫയുടെ വീട്ടിലെത്തി പണം നല്‍കി സുധീരന്‍ കൊല്ലപ്പെട്ട മറ്റു രണ്ടു പേര്‍ക്ക് എന്തു നല്‍കി എന്നും കാനം ചോദിച്ചു.
നായാടിയെ മുതല്‍ നമ്പൂതിരിയെ വരെ സംഘടിപ്പിക്കുന്ന വെള്ളാപ്പള്ളി നായാടി കോളനികളെങ്കിലും സന്ദര്‍ശിക്കാന്‍ തയ്യാറാകണം. ഭൂരിപക്ഷത്തിന്റേയും ന്യൂനപക്ഷത്തിന്റേയും പ്രശ്‌നമല്ല മനുശ്യന്റെ പ്രശ്‌നമാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കുന്നത് പാവപ്പെട്ടവന് വേണ്ടിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണം ലഭിച്ചാല്‍ ആ ഭരണത്തിന്റെ ആനുകൂല്യം പാവപ്പെട്ടവന് അര്‍ഹതപ്പെട്ടതാണ്. സിപിഐ മതത്തിനും വിശ്വാസത്തിനുമല്ല മതഭ്രാന്തിനും അന്ധവിശ്വാസത്തിനുമാണ് എതിരു നില്‍ക്കുന്നത്. കയ്യും കാലും വെട്ടിയാല്‍ മനുഷ്യന്റെ വിശ്വാസം ഇല്ലാതാകില്ല. ജനങ്ങള്‍ എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ഭരണകൂടമല്ല. ഒരാള്‍ എന്തു കഴിക്കണമെന്ന് മറ്റൊരാള്‍ തീരുമാനിക്കുമ്പോള്‍ അയാളുടെ വ്യക്തി സ്വാതന്ത്യം ഹനിക്കപ്പെടുകയാണെന്നും, വ്യക്തി സ്വാതന്ത്ര്യം അവസാനിക്കുന്നിടത്താണ് ഫാസിസം ആരംഭിക്കുകയെന്നും കാനം പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ എന്‍ കെ സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു, സിപിഐ നേതാക്കളായ മുല്ലക്കര രത്‌നാകരന്‍, സത്യന്‍ മൊകേരി, കെ കെ വത്സരാജ്, കെ പി രാജേന്ദ്രന്‍, സി എന്‍ ജയദേവന്‍ എംപി, ടി ആര്‍ രമേഷ് കുമാര്‍,പി പ്രസാദ്, അഡ്വ. കെ രാജന്‍, കെ ചിഞ്ചു റാണി, ടി ജെ ആഞ്ചലോസ്, കെ കെ അഷറഫ്, വി വിനില്‍, പി ബാലചന്ദ്രന്‍, ഇ എ രാജേന്ദ്രന്‍, ഷീലാ വിജയകുമാര്‍, ഗീതാ ഗോപി എംഎല്‍എ, കെ കെ സുധീരന്‍, അഡ്വ. പി മുഹമ്മദ് ബഷീര്‍, എ എം സതീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.