15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

06-02-16 Saturday

മന്ദലാംകന്ന് ജി.എഫ്.യു പി സ്കൂളിന് മികവുത്സവത്തിൽ ഒന്നാം സ്ഥാനം

Posted on 06 February 2016
05-2-16 mikavu
പുന്നയൂര്‍ക്കുളം: മന്ദലാംകന്ന് ജി.എഫ്.യു പി സ്കൂളിൽ പഞ്ചായത്തുതല  മികവുത്സവം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജിത അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ടി.എ അയിഷ മുഖ്യ അതിഥിയായി. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സീനത്ത് അഷ്റഫ്, ബ്ലോക്ക് അംഗം ഷെമീറ കാദർ, പഞ്ചായത്ത് അംഗങ്ങളായ ബുഷറ കുന്നമ്പത്ത്, സി.എം സുധീർ, ഷഹർബാൻ നൗഷാദ്, അഷ്റഫ് മൂത്തേടത്ത്, ശിവാനന്ദൻ പെരുവഴിപ്പുറത്ത്, സ്കൂൾ ഹെഡ്മിസ്ട്രസ് പി.എസ് മോളി, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ അസീസ് മന്ദലാംകുന്ന് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് പി.കെ സൈനുദ്ധീൻ സ്വാഗതവും സി.ആർ.സി കോ -ഓർഡിനേറ്റർ എം സൗദ നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ പന്ത്രണ്ടോളം സ്കൂളുകൾ പങ്കെടുത്ത പരിപാടിയിൽ സ്കൂളുകളിലെ പഠന പഠനേതര വിഷയങ്ങളിൽ സ്റ്റാളുകളിൽ പ്രദർശനo, പ്രബന്ധാവതരണം, കലാ പ്രകടനങ്ങൾ എന്നിവ നടന്നു.  പ്രദർശനത്തിലും പ്രബന്ധാവതരണത്തിലും മാന്ദലാംകുന്ന് ജി.എഫ് .യു.പി സ്കൂൾ ഒന്നാം സ്ഥാനം നേടി.