banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-11-14  Wednesday

ഒരുമനയൂര്‍ മാങ്ങോട്ട് അമ്പലത്താഴത്ത്‌ മൂന്നു വീടുകള്‍ കത്തി നശിച്ചു

Posted on 26 November  2014
26-11-14 agni
ചാവക്കാട്‌: ഒരുമനയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മാങ്ങോട്ട് സുബ്രഹ്മണ്യക്ഷേത്രത്തിന് കിഴക്ക്‌ പരേതനായ എന്‍ണ്ടി കുഞ്ഞിവേലായിയുടെ മക്കളായ ശ്രീകുമാര്‍, മണി, രുഗ്മണി എന്നിവരുടെ വീടുകള്‍ കത്തി നശിച്ചു. ഇന്ന് (ബുധന്‍)രാവിലെ പത്ത്‌ മണിയോടെ അഗ്നിബാധ. ആളപായമില്ല. ഒരേ വളപ്പിലുള്ള മൂന്നു ഓലപ്പുരകളില്‍ മണിയുടെ വീടിനുമാത്രമാണ് കല്‍ചുമരുള്ളത്. മൂന്നു വീടുകളും പൂര്‍ണ്ണമായി കത്തി നശിച്ചു. ആധാരമുള്‍പ്പെടെയുള്ള രേഖകളും, വസ്ത്രങ്ങളും, വീട്ടുപകരണങ്ങളും, ഭക്ഷണ സാധനങ്ങളും എല്ലാം അഗ്നിക്കിരയായി. 26-11-14 sorow
ശ്രീകുമാറിന്റെ വീടിന്റെ പുറകുവശത്ത് നിന്നാണ് ആദ്യമായി തീ കണ്ടതെന്ന് പറയുന്നു. ശക്തമായ കാറ്റില്‍ സമീപത്തെ വീടുകളിലേക്കും തീ പടരുകയായിരുന്നു. മണിയും, ശ്രീകുമാറും, സഹോദരി രുഗ്മണിയുടെ ഭര്‍ത്താവ്‌ ചന്ദ്രനും കൂലിപ്പണിക്കാരാണ്. മൂവരും രാവിലെ തന്നെ പണിസ്ഥലത്തേക്ക് പോയിരുന്നു. ശ്രീകുമാറിന്റെ വീട്ടില്‍ ആരുമില്ലാത്ത നേരത്തായിരുന്നു തീ പടര്‍ന്നത്. ഏക മകള്‍ സ്കൂളിലേക്കും ഭാര്യ ബിന്ദു സമീപത്തെ കടയിലെക്കും പോയിരിക്കുകയായിരുന്നു .
തീ പടരുന്നത് കണ്ട് ഓടിക്കൂടിയ  നാട്ടുകാര്‍ കെടുത്താന്‍ ശ്രമിച്ചെങ്കിലും ശകതമായ കാറ്റില്‍ മറ്റു വീടുകളിലേക്കും അഗ്നിപടരുകയായിരുന്നു. വീട്ടുവളപ്പിലെ തെങ്ങുകള്‍ക്കും തീ പിടിച്ചു. ഗുരുവായൂര്‍ ഫയര്‍ ഫോഴ്സിലെ രണ്ടു യൂണിറ്റ് അഗിനിശമന വാഹനങ്ങളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അഗ്നി പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി.
ചാവക്കാട്‌ എസ് ഐ എം ഏക്‌ ഷാജിയുടെ നേതൃത്വത്തില്‍ ചാവക്കാട്‌ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുല്‍ഖാദര്‍, പഞ്ചായത്ത് വൈസ്‌.പ്രസിഡന്‍റ് ചന്ദ്രന്‍, മെമ്പര്‍മാരായ ചാക്കോ, പ്രകാശന്‍, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ഷൈനി ഷാജി, വില്ലേജ്‌ ഓഫീസര്‍ ബാബു, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
മണിയുടെ ഭാര്യ സുജിതയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ നടത്തുന്ന കുറിയുടെ പണവും രേഖകളും തീപിടുത്തത്തില്‍ കത്തി നശിച്ചു. മൂന്നുവീടുകളിലുമായി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിലായ നിര്‍ധന കുടുംബങ്ങളെ സഹായിക്കാനുള്ള രൂപം കാണുന്നതിനു  വില്ലേജ്‌ ഓഫീസര്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്ക്‌ സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. .
26-11-14 fire 1

26-11-14 fire 2

പൂര്‍ണ്ണമായും അഗ്നി നക്കിതുടച്ച വീടുകള്‍  ^

< ദുഃഖം അടക്കാനാവാതെ ശ്രീകുമാറിന്റെ ഭാര്യ ബിന്ദു. ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബന്ധുക്കള്‍

26-11-14 fire shelf

മണിയുടെ വീട്ടില്‍ അഗ്നി ബാക്കിവെച്ചത് ^