Posted on: 26 November 2014 ചാവക്കാട്: ഒരുമനയൂര്‍
ഒറ്റത്തെങ്ങില്‍ മദ്യപിച്ചെത്തിയ യുവാവ് പട്ടികജാതി കുടുംബത്തെ വീടുകയറി
ആക്രമിച്ചതായി പരാതി. തെക്കുംതല സുബ്രഹ്മണ്യന്, ഭാര്യ സരോജിനി, മകള്‍ സുനിത
എന്നിവരെ ആക്രമിച്ചതായാണ് പരാതി. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായ സുബ്രഹ്മണ്യന് ഇരിമ്പുവടികൊണ്ടുള്ള
അടിയേറ്റ് വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. ഭാര്യ സരോജിനിയെയും മകള്‍
സുനിതയെയും മര്‍ദ്ദിച്ചതായും പരാതിയിലുണ്ട്. സുനിതയെ വടിവാള്‍കൊണ്ട്
ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു.
സംഭവത്തില്‍ ഒറ്റത്തെങ്ങ് സ്വദേശി ഷെഫീക്കിനെതിരെ ചാവക്കാട് പോലീസ് കേസെടുത്തു.
ഇയാള്‍ ഒളിവിലാണ് |