banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-11-2014 Wednesday

ചെമ്പൈ വേദിയെ സംഗീത സാന്ദ്രമാക്കി ലാല്‍ഗുഡി സഹോദരങ്ങളും ഹൈദരാബാദ് സഹോദരിഒമാരും

Posted on: 26 November 2014
ഗുരുവായൂര്‍: വയലിനിന്റെ മാന്ത്രിക തന്ത്രികളില്‍  അപൂര്‍വ്വരാഗത്തിലുള്ള കൃഷ്ണസ്തുതികള്‍ വയിലന്‍ ഡ്യൂയറ്റവതരപ്പിച്ച പ്രശസ്ത വയലിനിസ്റ്റ് സഹോദരങ്ങളായ ലാല്‍ഗുഡി ജി ജെ ആര്‍ കഷ്ണനും ലാല്‍ഗുഡി വിജയലക്ഷ്മിയും  ചെമ്പൈ സംഗീകോത്സവ വേദിയെ ധന്യമാക്കി.
ചേതസ്രി ബാലകൃഷ്ണ.. ദുജവന്തി രാഗത്തിലവതരിപ്പിച്ച് കച്ചേരിയാരംഭിച്ചത്. ട്രിച്ചി ശങ്കര്‍(മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ (ഘടം)എന്നിവര്‍  പക്കമേളമൊരുക്കി.
പ്രത്യേക കച്ചേരിയില്‍ സാകേതരാമന്റെ കച്ചേരി ആലാപനമാധുര്യകൊണ്ടും ഭാവഗരിമകൊണ്ടും ശ്രോതാക്കളെ ആകര്‍ഷിച്ചു. രസമാം ചരണാഗതം നാട്ടരാഗത്തില്‍ അവതരിപ്പിച്ചാണ് സാകേതരാമന്‍ കച്ചേരിയാരംഭിച്ചത്. അഴകാ..അഴകാ..(ശുദ്ധദന്യാസി)യിലും അവതരിപ്പിച്ചു. തായെ യശോധ..ഉന്തെന്‍ ..തോടിരാഗത്തിലവതരിപ്പിച്ചത് സദസ്സിന് ആനന്ദദായകമായി. മധവന്തിരാഗത്തില്‍ തില്ലാന പാടിയാണ് കച്ചേരി അവസാനിപ്പിച്ചത്. എം എ സുന്ദരേശന്‍(വയലിന്‍), ചേര്‍ത്തല അനന്ദകൃഷ്ണന്‍ (മൃദംഗം), ആലുവ രാജേഷ് (ഘടം), ഉഡുപ്പി ശ്രീകാന്ത് (ഗഞ്ചിറ)എന്നിവര്‍  പക്കമേളമൊരുക്കി.
ഹൈദരബാദ് സഹോദരിമാര്‍( അരുണാ,പത്മ)അവതരിപ്പിച്ച കച്ചേരി വ്യത്യസ്ഥരാഗപ്രയോഗങ്ങളാല്‍ മികവുറ്റതായി. കാനഡ രാഗത്തില്‍ നിന്നാടെ.. അവതരിപ്പിച്ചാണ് ഇരുവരും  കച്ചേരികള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് എവരിടൈ..ദേവമനോഹരി രാഗത്തിലും എന്തുകോ നീ..കല്യാമിയിലും അവതരിപ്പിച്ച ശേഷം സഹോദരിമാര്‍ അപൂര്‍വ്വ രാഗമായ കുറുഞ്ചിയില്‍ മധുഗാരേ.. അവതരിപ്പിച്ചത് ആസ്വാദ്യകരമായി. മാത്തന്നൂര്‍ രഞ്ജിത്ത്(വയലിന്‍), കെ ജയകൃഷ്ണന്‍ (മൃദംഗം), തൃപ്പൂണിത്തുറ കണ്ണന്‍് (ഘടം), എന്നിവര്‍  പക്കമേളമൊരുക്കി..