banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-11-14  Wednesday

അവസാനമോഹം സാര്‍ഥകമാക്കി ദയാവതി മരണത്തിനു കീഴടങ്ങി

ദയാവതി ചെമ്പൈ വേദിയില്‍ സംഗീതാര്‍ച്ചന നടത്തിയതിനു ശേഷം   (file) >>

Posted on 26 November  2014
25-11-14 dayavathiഗുരുവായൂര്‍: ശരീരം അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും വേദന കടിച്ചമര്‍ത്തി  പതിവ് തെറ്റിക്കാതെ ഗുരുവായൂപ്പന് മുന്നില്‍ സംഗീതാര്‍ച്ചന നടത്തിയ  എടക്കഴിയൂര്‍ സീതിസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ സംഗീതധ്യാപികയായ ദയാവതി (51) മരണത്തിനു കീഴടങ്ങി. ദയാവതി വ്യാഴാഴ്ചയാണ് ചെമ്പൈ വേദിയില്‍ സംഗീതാര്‍ച്ചന നടത്തിയത്. അര്‍ബുദം പിടിപെട്ട് ഏറെ അവശതയോടെ വിശ്രമിക്കുമ്പോഴും ഉള്ളിലെ സംഗീതമാണ് അവര്‍ക്ക് കരുത്ത് പകര്‍ന്നത്. 19 വര്‍ഷമായി മുടങ്ങാതെ ചെമ്പൈ സംഗീതോത്സവത്തില്‍ പാടിയിരുന്ന ദയാവതിക്ക് ഇക്കുറി ആ സമയം വന്നപ്പോള്‍ സംഗീതമനസ്സിനെ അടക്കിനിര്‍ത്താനായില്ല. തനിക്ക് അവസാനമായൊന്ന് പാടണമെന്ന് വീട്ടുകാരോടും അധ്യാപകരോടും പറഞ്ഞു. രോഗത്തിന്റെ അവശത കാരണം അധ്യാപകര്‍ താങ്ങിയെടുത്താണ് വേദിയില്‍ എത്തിച്ചത്. മനക്കരുത്ത് വീണ്ടെടുത്ത് നിറകണ്ണുകളോടെ അവര്‍ മോഹനരാഗത്തില്‍ 'പരിപാലയമാം...' പാടി. പാട്ടു കഴിഞ്ഞപ്പോള്‍ ദയാവതിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.
അധ്യാപകരും പാടാന്‍ വന്നവരുമൊക്കെ ആശ്വസിപ്പിച്ചു. എത്ര വയ്യെങ്കിലും പാടാന്‍ കഴിഞ്ഞല്ലോ എന്നുപറഞ്ഞ് വിതുമ്പിക്കരഞ്ഞ സംഗീതാധ്യാപിക അന്ന് എല്ലാവരുടെയും കണ്ണുകള്‍ നനയിപ്പിച്ചു.  ചൊവ്വാഴ്ച ഉച്ചയോടെയാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്.
മൂലയില്‍ നാരായണനാ (മണി)ണ് ഭര്‍ത്താവ്. മക്കള്‍: അഞ്ജന, ആര്യന്‍. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.
.