Posted on: 26 November 2014 ഗുരുവായൂര്‍:
ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി ബി മഹേഷിനെ നിയോഗിക്കാന്‍ ദേവസ്വം
ഭരണസമിതി സര്‍ക്കാരിലേക്ക് ശിപാര്‍ശ ചെയ്തു. കോസ്റ്റല്‍ ഷിപ്പിംഗ് വകുപ്പിലെ
അണ്ടര്‍ സെക്രട്ടറിയായി സെക്രട്ടേറിയറ്റില്‍ സേവനം അനുഷ്ഠിച്ചു വരികയാണ് മഹേഷ്.
സെക്രട്ടേറിയറ്റില്‍ അഡി.സെക്രട്ടറിമാരായ എസ് രാജേന്ദ്രന് നായര്‍, കെ പി
ചന്ദ്രപ്രകാശ്, ഡെപ്യൂട്ടി സെക്രട്ടറി വി എസ് ഹരീന്ദ്രന്‍ നായര്‍, തിരുവല്ല
ആര്‍ഡിഓ എ ഗോപകുമാര്‍ എന്നിവരാണ് സര്‍ക്കാര്‍ അയച്ച പാനലിലെ മറ്റുള്ളവര്‍. 29നാണ്
അഡ്മിനിസ്ട്രേറ്ററായി അധിക ചുമതല വഹിക്കുന്ന തൃശ്ശൂര്‍ കലക്ടര്‍ ഡോ.എം എസ്
ജയയുടെ കാലാവധി പൂര്‍ത്തിയാകുക. എന്നാല്‍ ഏകാദശി മഹോത്സവം കഴിയും വരെ
അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ കലക്ടര്‍ തന്നെ തുടര്‍ന്നേക്കും. |