banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

21 11--2014 Friday

ദേശീയപാത വികസനം: കളക്ടറേറ്റ് മാര്‍ച്ച് നടത്തി

posted on 21 November 2014
20-1-14 nh17 Pradhishedh march
തൃശ്ശൂര്‍: ദേശീയപാതയ്ക്ക് 30 മീറ്റര്‍ വീതി എന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചുനില്‍ക്കണമെന്ന് സി.പി.ഐ. നേതാവ് കെ.പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ദേശീയപാതകള്‍ ബി.ഒ.ടി. പാതയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍.എച്ച്. -17 സംസ്ഥാന ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത 30 മീറ്റര്‍ എന്നത് കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും തീരുമാനമാണ്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പ്രതിപക്ഷത്തിരുന്ന് അത് അംഗീകരിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ കാലുമാറുന്നത് ധാര്‍ഷ്ട്യത്തിന്റെ ഭാഷയാണ്. ഇടതുമുന്നണി അധികാരത്തില്‍ ഇരുന്നപ്പോള്‍ തന്നെ 30 മീറ്റര്‍ വീതി എന്ന തീരുമാനം നടപ്പാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ.ജി. ധര്‍മ്മരത്‌നം ആധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ ഇ.വി. മുഹമ്മദലി, ജില്ലാ കണ്‍വീനര്‍ സി.കെ. ശിവദാസന്‍, ടി.കെ. വാസു, പ്രൊഫ. കെ.ബി. ഉണ്ണിത്താന്‍, ടി.എല്‍. സന്തോഷ്, പി.ജെ. മോന്‍സി, മോഹനന്‍ വൈദ്യന്‍, ഡോ. പി.എസ്. ബാബു, സിയാദ് പി.ആര്.!, മിര്‍സാദ് റഹ്മാന്‍, ഹരിദാസ്, ടി.ആര്‍. രമേഷ്, രാജേഷ് അപ്പാട്ട്, അബുലൈസ് തേഞ്ഞിപ്പലം, പി.കെ. സെയ്താലിക്കുട്ടി, പി.എം. മജീദ്, എന്‍.ഡി. വേണു, സുധീര്‍ ജി. കൊല്ലാറ, പി.കെ. മൊയ്തുണ്ണി എന്നിവര്‍ സംസാരിച്ചു.