banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

21 11--2014 Friday

ചെമ്പൈ സംഗിതോത്സവം - മാസ്മരീക സംഗീതത്തിന്റെ ഭാവതീവത്ര തീര്‍ത്ത് എം ജയചന്ദ്രന്‍

posted on 21 November 2014
20-11-14 Gvr Chembi Sangeetholsavam  M Jayachandran
ഗുരുവായൂര്‍: അപൂര്‍രാഗങ്ങളുടെ അകമ്പടിയില്‍  മാസ്മരീക സംഗീതത്തിന്റെ ഭാവതീവത്ര തീര്‍ത്ത് പ്രശസ്ത ചലചിത്രസംഗീതകാരന്‍ എം ജയചന്ദ്രനും യുവഗായിക എം ജെ നന്ദിനിയും ഗുരുവായൂരിനെ പുളകിതമാക്കി.
ഗാന മൂര്‍ത്തിരാഗത്തില്‍ ഗാനമൂര്‍ത്തേ...... പാടികൊണ്ടാണ് ജയചന്ദ്രന്‍ കച്ചേരിക്ക് തുടക്കമിട്ടത്. തുടര്‍ന്ന്  വസന്തഭൈരവി രാഗത്തില്‍ നീ ദയറാദാ, ബൃന്ദാവന സാരംഗ രാഗത്തില്‍ സൗന്ദരരാജ''  യും കൃഷ്ണാനീബേഗനേ  എന്നകീര്‍ത്തനവും ആലപിച്ചു. വയലിനില്‍ ആറ്റുകാല്‍ സുബ്രഹ്മണ്യവും, മൃദംഗത്തില്‍ പത്രി സതീഷ് കുമാറും, ഘടത്തില്‍ ഉടുപ്പി ശ്രീധറും പക്കമേളമൊരുക്കി. 
എം ജെ  നന്ദിനിയുടെ കച്ചേരിയിലും അപൂര്‍വ്വ രാഗങ്ങളുടെ  അപൂര്‍വ്വത നിറഞ്ഞുനിന്നു. നായകി രാഗത്തില്‍ ഭജന ഗാനയും ബിന്ദുമാലിനിയില്‍ എന്തമുത്തോ.. ഋഷഭ പ്രിയ രാഗത്തില്‍ ജനനയന ദേശികയും ആലപിച്ച് നന്ദിനി കാപി രാഗത്തില്‍ ചൊ അച്ചുതാമന്ദ ..യും ഹംസാനന്ദി രാഗത്തില്‍ ശ്രീനിവാസ എന്ന കീര്‍ത്തനവും ആലപിച്ചു. നന്ദിനിക്ക്  ചെന്നൈ ആര്‍ രാഹുല്‍ (വയലിന്‍), എന്‍ സി ഭരദ്വാജ്  (മൃദംഗം ), തിരുവന്നതപുരം ആര്‍ രാജേഷ് (ഘടം), തിരുനക്കര രതീഷ്(മുഖര്‍ശംഖ്) എന്നിവര്‍  പക്കമേളമൊരുക്കി.
എം ചന്ദ്രശേഖരനും, ജി ഭാരതിയും ചേര്‍ന്നൊരുക്കിയ വയലിന്‍ കച്ചേരി ഉപകരണസംഘീതത്തില്‍ വിസ്മയാവഹമായിരുന്നു. കെ എം എസ് മണി (മൃദംഗം ), ജി മനോഹര്‍് (ഘടം)വെള്ളിനേഴി രമേഷ് (മുഖര്‍ശംഖ്), എന്നിവര്‍  പക്കമേളമൊരുക്കി. ചെമ്പൈ സംഗീതോത്സവം മൂന്നാം ദിനം പിന്നിടുമ്പോള്‍ 600 ഓളം പേര്‍ ഇതിനകം സംഗീതാര്‍ച്ചന നടത്തി. .