banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-11-2014 Friday

ബാലോത്സവം നാളെ

posted on 21 November 2014
ചാവക്കാട് : മജ്‌ലിസ് എഡ്യുകേഷണല്‍ ട്രസ്റ്റിനുകീഴിലെ വിദ്യാ കൗണ്‍സില്‍ ഫോര്‍ എഡ്യുകേഷന്റെ ബാലോത്സവം ശനിയാഴ്ച്ച ഒരുമനയൂര്‍ നാഷണല്‍ ഹുദ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കും. തൃശ്ശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലെ 40 സ്‌കൂളുകളില്‍ നിന്നുള്ള 1500 ഓളം കുട്ടികള്‍ പങ്കെടുക്കും. മജ്‌ലിസ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്‍.കെ.ജി, യു.കെ.ജി, ഒന്ന് , രണ്ട് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. രാവില 9ന് ജമാഅത്തെ ഇസ്ലാമി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അമീന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സഹോദയ പ്രസിഡന്റ് മുഹമ്മദ് റഷീദ് അധ്യക്ഷനാവും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിദ്യാകൗണ്‍സില്‍ ഡയറക്ടര്‍ ഡോ.കെ.കെ.മുഹമ്മദ് അധ്യക്ഷനാകും. കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സ്കൂള്‍ മാനേജര്‍ ടി അബൂബക്കര്‍, പ്രിന്‍സിപ്പല്‍ എം കെ രാമചന്ദ്രന്‍, സംഘാടക അമിതി അംഗങ്ങളായ അനീസ്‌ പാലയൂര്‍, അലി അക്ബര്‍, മുഹമ്മദ്‌ മുസ്തഫ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു