banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-11-2014 Friday

അര്‍ബുദത്തെ ദുര്‍ബലമാക്കി ദയാവതിയുടെ കച്ചേരി
എടക്കഴിയൂര്‍ സീതിസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ സംഗീതധ്യാപികയാണ് ദയാവതി

Posted on 21 November 2014
ഗുരുവായൂര്‍: ശരീരം അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും സംഗീത സാന്ദ്രമായ മനസ്സിനുടമ തന്റെ പതിവ് തെറ്റിക്കാതെ ഗുരുവായൂപ്പന് മുന്നില്‍ സംഗീതാര്‍ച്ചന നടത്തി. എടക്കഴിയൂര്‍ സീതിസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ സംഗീതധ്യാപികയായ ദയാവതിയാണ് വേദന കടിച്ചമര്‍ത്തി ചെമ്പൈ സംഗീതോത്സവ വേദിയില്‍ പാടാനായെത്തിയത്. കഴിഞ്ഞ 19 വര്‍ഷമായി ചെമ്പൈ സംഗീതോത്സവത്തില്‍ തുടര്‍ച്ചയായി ദയാവതി സംഗീതാര്‍ച്ചന നടത്തിയിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് അര്‍ബുദരോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനാല്‍ 2011ല്‍ ഇവര്‍ക്ക് ചൈമ്പൈ വേദിയില്‍ എത്താനായിരുന്നില്ല. എന്നാല്‍ തുടര്‍ന്നും ഇവര്‍ പതിവ് തെറ്റിക്കാതെ വരികയായിരുന്നു. ഇത്തവണ വൈദ്യന്മാര്‍ പരിപൂര്‍ണ്ണ വിശ്രമം ആവശ്യപ്പെട്ടിരുന്നെങ്കിലും നഷ്ടപ്പെട്ട ചെമ്പൈ വൈദ്യനാദ ഭാഗവതരുടെ നാദം തിരിച്ച് നല്‍കിയ ഭഗവാന് മുന്നില്‍ പ്രണമിക്കാതിരിക്കാന്‍ മനസ്സ് അനുവദിക്കാത്തതാണ് വീണ്ടും പാടാനായെത്തിയതെന്ന് ഇവര്‍ പറഞ്ഞു. മോഹന രാഗത്തില്‍ പരിപാഹിമ എന്ന കീര്‍ത്തനമാണ് ഇവര്‍ ആലപിച്ചത്. കീര്‍ത്തനാലാപനത്തിന് ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടെങ്കിലും അല്‍പ്പനേരത്തെ വിശ്രമത്തിന് ശേഷം പൂര്‍വ്വ സ്ഥിതിയിലായി.