banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

21-11-2014 Friday

അണ്ടത്തോട് ബീച്ചില്‍ മണല്‍ മാഫിയ സംഘങ്ങളുടെ വിളയാട്ടം

posted on 21 November 2014
20-11-14 andathode shedപുന്നയൂര്‍ക്കുളം: അണ്ടത്തോട് ബീച്ചില്‍ മണല്‍ മാഫിയ സംഘങ്ങളുടെ വിളയാട്ടം. അണ്ടത്തോട് ബീച്ച് പള്ളിക്ക് പടിഞ്ഞാറ് വശത്തുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമി അനധിക്രതമായി കൈയേറി നിര്‍മ്മിച്ച ഷെഡ്‌ ഒളിത്താവളമാക്കിയാണ് മാഫിയ സംഘങ്ങളുടെ വിളയാട്ടം. ബീച്ച് റോഡിന് സമീപം പുല്‍ക്കാട് മറഞ്ഞുനില്‍ക്കുന്നതിനാല്‍ ഷെഡിലെ സംഘങ്ങള്‍ രാത്രി കാലങ്ങളില്‍ പലപ്പോഴും പോലീസ് ശ്രദ്ധയില്‍പെടാറില്ല. ഷെഡിനുള്ളില്‍ പത്തോളം ടെലിഫോണ്‍ പോസ്റ്റുകള്‍ ഉപയോഗിച്ച് രാത്രി സമയങ്ങളില്‍ കിടക്കാനുള്ള സൗകര്യവും ഉണ്ടാക്കിക്കിയിട്ടുണ്ട്. ബീച്ച് റോഡിലെ തെരുവ് വിളക്കുകളുടെ ഫ്യൂസ് ഊരി പ്രദേശം ഇരുട്ടിലാക്കിയാണ് മണല്‍ കടത്ത് നടക്കുന്നത്. കടല്‍ തീരത്ത് നിന്ന് സിമെന്റ് ചാക്കില്‍ മണല്‍ നിറച്ച് കുന്നുകൂട്ടിയ ശേഷം ടിപ്പര്‍ലോറിയിലാണ്‍ മണല്‍ കടത്തി കൊണ്ട് പോകുന്നത്. ഇത്തരം മണലുകള്‍ ഒളികേന്ദ്രങ്ങളില്‍ കുന്നുകൂട്ടി ഉപ്പ് രസം കളഞ്ഞ് പുഴമണലെന്ന വ്യാജേന വന്‍വിലക്ക് വില്‍ക്കറാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു.
       കഴിഞ്ഞ ദിവസം രാത്രി മത്സ്യബന്ധനത്തിനെത്തിയ നാട്ടുകാരനായ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ഭീഷണിപ്പെടുത്തി പറഞ്ഞയച്ചിരുന്നു. തീരവേട്ടയുടെ ഭാഗമായി രാത്രി ബീച്ചില്‍ ഉണ്ടായിരുന്ന പോലീസിന് വെളിച്ചത്തിനായി ടോര്‍ച്ച് നല്‍കിയും മറ്റും സഹായം ചെയ്തു കൊടുത്ത യുവാവിനെയാണ് സംഘത്തലവന്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചത്. പോലീസ് നോക്കി നില്‍ക്കെയാണ് സംഭവം. സംഭവത്തില്‍ അണ്ടത്തോട് ബീച്ച് റോഡില്‍ കൊപ്ര ഷാഹിദ് (35) നെതിരെ യുവാവ്‌ വടക്കേകാട് പോലീസില്‍ പരാതി നല്‍കി. ഒരു വര്‍ഷം മുബ് ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയിരുന്ന ചെട്ടിപ്പടി സ്വദേശികളായ അയ്യപ്പഭക്തരെയും ഇവരെ സഹായിച്ച നാട്ടുകാരെയും പോലീസിനെയും അണ്ടത്തോട് സെന്‍റെറില്‍ വെച്ച് ആക്രമിച്ചതടക്കമുള്ള കേസുകള്‍ ഇയാളുടെ പേരിലുണ്ട്.  വടക്കേകാട് പോലീസ് സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ് ഐയായി ടി മനോഹരന്‍ ചാര്‍ജെടുത്തതോടെ തീരദേശത്തെ മണല്‍-കഞ്ചാവ് മാഫിയ സംഘങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.