15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-09-15 Monday

ബ്ലോക്ക് പഞ്ചയത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

posted on 21 September 2015
19-09-15 cpim dharna
ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഐ എ വൈ ഭവനപദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ബ്ലോക്ക് പഞ്ചയത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പദ്ധതി അട്ടിമിറിക്കുന്നതില്‍നിന്നും ഭരണക്കാര്‍ പിന്‍വാങ്ങുക, പദ്ധതി അടിയന്തരമായി പൂര്‍ത്തികരിക്കുക, ഗുണഭോക്തകള്‍ക്ക് അര്‍ഹതപ്പെട്ട മുഴുവന്‍ സഖ്യയും വിതരണം ചെയ്യുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് സി പി ഐ എം ശനിയാഴ്ച്ച ബ്ലോക്ക് പഞ്ചയത്ത് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സി പി ഐ എം ജില്ലാകമ്മിറ്റിയംഗം എം കൃഷ്ണദാസ്  ഉദ്ഘാടനം ചെയ്തു. പലകാരണങ്ങള്‍ പറഞ്ഞ് ബ്ലോക്ക് പഞ്ചായത്തിലെ ഗുണബോക്താക്കളെയുംഗുണഭോക്താക്കളെയും ജനങ്ങളേയും ബുദ്ധിമുട്ടിക്കാനും പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ ലഭ്യമാക്കാതിരിക്കാനുമാണ് ബ്ലോക്ക് പഞ്ചായത്തിലെ ഭരണക്കാര്‍ ശ്രമിക്കുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു. മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ കഷ്ടപ്പെടുത്താന്‍ ശ്രമിച്ചാല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള പ്രക്ഷോഭപരിപാടികളുമായി സിപിഐ എം മുന്നിട്ടിറങ്ങുമെന്നും കൃഷ്ണദാസ് പറഞ്ഞു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ്മാ ലീനസ് അധ്യക്ഷയായി. സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ ടി വി സുരേന്ദ്രന്‍, സി ധര്‍മ്മന്‍, സിപിഐ എം ഒരുമനയൂര്‍ ലോക്കല്‍ സെക്രട്ടറി കെ എ ഉണ്ണികൃഷ്ണന്‍, ഒരുമനയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ചന്ദ്രന്‍, ഷൈനിഷാജി, സതി ജനാര്‍ദ്ദനന്‍, വി എം ജാസിം എന്നിവര്‍ സംസാരിച്ചു.