15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-09-15 Monday

ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ പിരിവ്‌ നടത്തിവന്ന ആളെ നാട്ടുകാര്‍ പിടികൂടി

posted on 21 September 2015
19-09-15 asharafചാവക്കാട് :  വ്യാജ രസീതുമായി പിരിവിനിറങ്ങിയ ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വലപ്പാട് പോക്കാക്കില്ലത്ത് അഷറഫാണ് (60) പിടിയിലായത്. ഇയാളെ എസ്ഐ പി.ഡി. അനൂപ് മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. തിരുവത്ര സ്കൂളിനു സമീപം വച്ചാണ് ഇയാളെ  പിടികൂടിയത്‌. കരുണാലയം ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരിലാണ് ഇയാള്‍ തിരുവത്ര, എടക്കഴിയൂര്‍ മേഖലകളില്‍ പിരിവ് നടത്തിയിരുന്നത്.
സമാനമായ കേസില്‍ ഇയാളെ നേരത്തെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു വന്ന പത്രവാര്‍ത്തയെ തുടര്‍ന്നാണു നാട്ടുകാര്‍ ഇയാളെ തിരിച്ചറിഞ്ഞു പിടികൂടിയത്. വടക്കേകാട് പിടിയിലായപ്പോള്‍ അര്‍ഷാദ് എന്ന പേരാണ് അന്നു നല്‍കിയിരുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.