ചാവക്കാട് : നഗരസഭയില്‍ നവീകരിച്ച അറവുശാല നഗരസഭാധ്യക്ഷ എ.കെ. സതീരത്നം ഉദ്ഘാടനം ചെയ്തു.
ഉപാധ്യക്ഷന്‍ മാലിക്കുളം അബ്ബാസ് അധ്യക്ഷത വഹിച്ചു. ബുഷറ ലത്തീഫ്, എം.ആര്.രാധാകൃഷ്ണന്, പി.വി.
സുരേഷ് കുമാര്‍, എം.ബി. രാജലക്ഷ്മി, രമണി ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. ഒന്‍പത് ലക്ഷം രൂപ
ചെലവിലാണ് നവീകരിച്ചത്. ആടുമാടുകളെ രോഗാങ്ങളില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് അറുത്ത് വിതരണം
ചെയ്യുക. ഇതിനായി ഡോക്ടറുടെ സേവനവും ലഭ്യമാക്കിയതായി നഗരസഭാധ്യക്ഷ അറിയിച്ചു.