15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-08-15 Thursday

ഹനീഫയെ വധിക്കാന്‍ ഉപയോഗിച്ച ആയുധം മന്ദലാംകുന്നില്‍ നിന്ന് കണ്ടെത്തി

Posted on 13 August 2015
13-08-15 weponചാവക്കാട്: തിരുവത്ര എ.സി ഹനീഫയെ വധിക്കാന്‍ ഉപയോഗിച്ച ആയുധം മന്ദലാംകുന്നില്‍ നിന്ന് കണ്ടെത്തി. തിരുവത്ര പുത്തന്‍ കടപ്പുറം ഷാഫിനഗറില്‍ കോണ്‍ഗ്രസ് എ വിഭാഗം പ്രവര്‍ത്തകന്‍ എ.സി ഹനീഫയെ വധിക്കാന്‍ ഒന്നാം പ്രതി കണ്ണന്‍കേരന്‍ ഷമീര്‍ ഉപയോഗിച്ച ചൈനാ നിര്‍മ്മിത കത്തിയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കണ്ടെത്തിയത്. ചാവക്കാട് പൊന്നാനി ദേശിയ പാതക്കരികെ മന്ദലാംകുന്ന് ജുമാ മസ്ജിദിനു വടക്കുഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചുകിടക്കുന്ന പറമ്പില്‍ നിന്നാണ് ആയുധം കണ്ടെത്തിയത്‌. കൃത്യം നടത്തിയതിനു ശേഷം കെ.എസ്.ആര്‍.ടി.സി ബസില്‍ രക്ഷപെടാനായി മന്ദലാംകുന്ന് സെന്ററിലെത്തിയപ്പോഴാണ് ഷമീര്‍ ആയുധം ഒളിപ്പിച്ചുവെച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായ ഇയാളെ കോടതിയില്‍ നിന്ന് ചോദ്യം ചെയ്യാനായി സ്‌പെഷ്യല്‍ ടീം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുര്‍ന്നുള്ള അന്വേഷണത്തിലാണ് കത്തിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇയാള്‍ കത്തിയുമായാണ് എപ്പോഴും നടക്കാറുള്ളതത്രെ.  ചാവക്കാട് സ്റ്റേഷനിലെത്തിയ ജില്ലാ പൊലീസ് മേധാവിയുള്‍പ്പടെയുള്ള  അന്വേഷണ സംഘം കത്തികണ്ടെടുത്തതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല.

  • ഹനീഫയെ വധിക്കാന്‍ ഉപയോഗിച്ച ആയുധം മന്ദലാംകുന്നില്‍ നിന്ന് കണ്ടെത്തി