Posted on: 13 August 2015 ചാവക്കാട് : ചാവക്കാട് തിരുവത്ര പുത്തന്‍കടപ്പുറം
ഷാഫിനഗറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ സി
ഹനീഫയെ വധിച്ച കേസില്‍ രണ്ടാം പ്രതിയായ
പുത്തന്‍കടപ്പുറം തൊണ്ടന്‍പിരി അന്‍സാറിനെ(21)
പോലീസ് അറസ്റ്റുചെയ്തു. തിരുവത്ര പുത്തന്‍കടപ്പുറം
ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളിനു സമീപത്തെ
മാതാവിന്റെ കുടുംബ വീട്ടില്‍ സുഖ നിദ്രയിലായിരുന്ന
അന്‍സാറിനെ നാട്ടുകാരുടെ സഹായത്തോടെയാണ്
പോലീസ് പിടികൂടിയത്. അന്‍സാര്‍ ഇവിടെ ഒളിച്ചു
താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ച കൊല്ലപ്പെട്ട
ഹനീഫയുടെ സഹോദരന് ഉമ്മര്‍ അന്വേഷണ
സംഘത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വേഷം
മാറിയെത്തിയ പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ ഇന്ന് (വ്യാഴം)രാവിലെ
പത്തരമണിയോടെ പിടികൂടുകയായിരുന്നു. മുഖ്യ പ്രതി
കണ്ണന്‍കേരന്‍ ഷമീര്‍ പോലീസിലും നാലാം പ്രതി
അഫ്സല് കോടതിയിലും കീഴടങ്ങിയിരുന്നു.. |