Posted on 13 August 2015 ഗുരുവായൂര്‍: ചാവക്കാട്ടെ
കോണ്‍ഗ്രസ്സിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍
ഗുരുവായൂരില്‍ ജനകീയ പ്രതിഷേധ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്
ഉദ്ഘാടനം ചെയ്തു. ഹനീഫയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം ആഭ്യന്തര വകുപ്പും
കോണ്‍ഗ്രസ്സും അട്ടിമറിക്കുകയാണെന്ന്് അദ്ദേഹം ആരോപിച്ചു. കൊലപാതകികളെയും
അതിന്റെ ഗൂഢാലോചനക്കാരേയും സംരക്ഷിക്കുന്ന നയമാണ് കോണ്‍ഗ്രസ്സിനും
പോലീസിനുമുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്
അദ്ധ്യക്ഷനായി. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ., ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി സി.
സുമേഷ്, ചാവക്കാട് നഗരസഭ ചെയര്‍പേഴസന്‍ എ.കെ. സതീരത്നം, ടി.ടി. ശിവദാസ്, എന്‍.കെ.
അക്ബര്‍, എം.സി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. . |