Posted on 10 September 2015 ചാവക്കാട്: പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി
മുങ്ങി മരിച്ചു. കടപ്പുറം അഞ്ചങ്ങാടി പുതിയങ്ങാടി ഹസന്‍പള്ളിക്കടുത്ത് ചാലില്‍
ഷംസുദ്ധീന്റെ മകന്‍ അമീന്‍ (14) ആണ് വാടാനപള്ളി തെക്കെ ജുമാഅത്ത്
പള്ളിയുടെ കുളത്തില്‍ മുങ്ങിമരിച്ചത്. വാടാനപള്ളി മദാര്‍സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ
അമീന്‍ ട്യൂഷന്‍ കഴിഞ്ഞതിനു ശേഷം ബുധനാഴ്ച വൈകീട്ട് അഞ്ച്മണിക്കാണ്
കൂട്ടുകാരുമൊത്ത് പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയത്. അമീന്‍
മുങ്ങിതാഴുന്നത് കണ്ട് ബഹളം വെക്കുകയായിരുന്നു. സമീപത്ത് നിന്നിരുന്ന രണ്ടു
യുവാക്കളാണ് രക്ഷാപ്രവര്‍ത്തനത്തിനായി കുളത്തിലേക്കു ചാടിയത്. അമീനെ കരക്കെടുത്ത് ഏങ്ങണ്ടിയൂര്‍ എം
ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.മാതാവ് ഫൗസിയയുടെ വീട് വാടാനപള്ളിയിലാണ്
അമീന്‍ ഇവിടെ നിന്നു പടിക്കുകയാണ്. കൂട്ടുക്കാരുമായി അമീന്‍ ഇവിടെ സ്ഥിരമായി കുളിക്കാറുള്ളതായി
പറയുന്നു. |