Posted on 10 September 2015 ചാവക്കാട്: എ.സി.
ഹനീഫ കൊല്ലപ്പെട്ട സംഭവത്തില്‍ ഹനീഫയുടെ മാതാവ് ഐഷാബിയില്‍ നിന്നും അന്വേഷണ സംഘം
മൊഴിയെടുത്തു. നല്‍കിയ മൊഴിയില്‍ നേരത്തെ കൊടുത്ത പരാതിയുമായി വൈരുദ്ധ്യമെന്ന്
സൂചന. പ്രത്യേക അന്വേഷണ സംഘത്തിന് ചൊവ്വാഴ്ചയാണ് ഐഷാബി മൊഴി നല്‍കിയത്. ഹനീഫ
വധത്തിനു ഒരുമാസത്തിനു ശേഷമാണ് പ്രധാന ദൃക്സാക്ഷിയായ മാതാവിന്റെ
മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം തലവന്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി.
മോഹന്‍ദാസും സംഘവും ഹനീഫയുടെ വീട്ടിലെത്തിയത്. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക്
പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സമയത്തിലാണ്
വ്യത്യാസം. തന്നോട് കളിച്ചാല്‍ ഹനീഫയെ വെച്ചേക്കില്ലെന്ന് ഹനീഫ
കൊല്ലപ്പെടുന്നതിന്റെ തലേന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഗോപപ്രതാപന്‍
വീട്ടിലെത്തി ഭീഷണിപ്പെടുത്തി എന്നാണ് ഐഷാബി മൊഴി നല്‍കിയത്. എന്നാല്‍, വധത്തിന്
ശേഷം നല്‍കിയിട്ടുള്ള പരാതിയില്‍ തേലന്നു രാത്രി ഗോപപ്രതാപന്‍ വീട്ടിലെത്തി
ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്.. |