15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-09-15 Thursday

ഭിന്നശേഷിക്കാര്‍ക്ക്‌ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

Posted on 10 September  2015
10-09-15 diffrendly abled
ഗുരുവായുര്‍ : ഗുരുവായുര്‍ നഗരസഭയിലെ ഭിന്നശേഷി ഉള്ളവര്‍ക്കായി സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി എസ് ജയന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേര്‍സണ്‍ മഹിമ രാജേഷ് അധ്യക്ഷയായി. ജനകീയാസൂത്രണ പദ്ധതിയില്‍ 5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 24 പേര്‍ക്കാണ് അവരുടെ വ്യത്യസ്ത ശേഷിക്കനുസരിച്ചുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തത്. മുചക്രസ്‌കൂട്ടര്‍, ബ്രൈലി ലാപ്പ്‌ടോപ്പ്, വീല്‍ചെയര്‍, വാക്കീംങ്ങ് സ്റ്റിക്ക്, വാട്ടര്‍ ബെഡ്, കേള്‍വികുറവ്  പരിഹരിക്കുന്നതിനുള്ള ഉപകരണങ്ങള്‍, കമോഡ് ചെയര്‍, ടി എല്‍ എം കിറ്റ്, കൃത്രിമ കാല്‍ എന്നിവ വിതരണം ചെയ്തു. വികലാംഗക്ഷേമകോര്‍പ്പറേഷനില്‍ നിന്നാണ് ഉപകരണങ്ങള്‍ വാങ്ങിയത്. സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.എ ജേക്കബ്ബ്, ലത രാധാക്യഷ്ണന്‍, കൗണ്‍സിലര്‍മാരായ എ.എം ഷെഫീര്‍, ഷൈനി ഷൈന്‍, ബിന്ദു പുരുഷോത്തമന്‍, ബേബി രവി എന്നിവര്‍ സംസാരിച്ചു..