posted 08 February 2016 ചാവക്കാട് നഗരസഭയില്‍നിന്നും സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍
കൈപ്പറ്റിക്കൊണ്ടിരിക്കുന്ന പോസ്റ്റ് ഓഫീസ് അക്കൌണ്ട് ചേര്‍ന്നിട്ടുള്ള
ഗുണഭോക്താക്കളുടെ കുടിശ്ശിക പെന്ഷന് താഴെ പറയുന്ന തിയ്യതികളില്‍ ചെക്കായി
വിതരണം ചെയ്യുന്നതാണ്. പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ചേര്‍ന്നവര്‍ക്കും,
പെന്ഷന് കുടിശ്ശിക വന്നവര്‍ക്കും മാത്രമാണ് തുക വിതരണം ചെയ്യുന്നത്.
ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, ഇലക്ഷന് ഐഡി കാര്‍ഡ്, മണിയോര്‍ഡര്‍ സ്ലിപ്,
പോസ്റ്റ് ഓഫീസ് അക്കൗണ്ട് പാസ്സ്ബുക്ക് എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
വിതരണ കേന്ദ്രങ്ങള്‍ 12/02/2016 - മുനിസിപ്പല്‍ ഓഫീസ്, ചാവക്കാട് 13/02/2016 - മുക്തി ഇംഗ്ലീഷ്
സ്കൂള്‍ - മുതുവട്ടൂര്‍, കുമാര്‍ എ.യു.പി സ്കൂള്‍ - തിരുവത്ര ടി സ്ഥലങ്ങളില്‍
രാവിലെ 10 മണിമുതല്‍ വൈകിട്ട് 3 മണി വരെ വിതരണം ചെയ്യുന്ന ചെക്കുകള്‍ ഗുണഭോക്താക്കള്‍
നേരിട്ട് ഹാജരായി കൈപ്പറ്റേണ്ടതാണെന്ന് ചാവക്കാട് നഗരസഭാ സെക്രട്ടറി അറിയിച്ചു.
|