15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

08-02-2016 Monday

പറേക്കല്‍താഴം പാടം കൃഷിയോഗ്യമാക്കാന്‍ നടപടി വേണം

posted on  08 February 2016
07-02-16 Parrkkal thazham padamചാവക്കാട്: പറേക്കല്‍താഴം പാടം കൃഷിക്ക് അനുയോജ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പുന്നയൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് എടക്കഴിയൂര്‍ പഞ്ചവടിക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന നൂറോളം ഏക്കറിലുള്ള പറേക്കല്‍താഴം പാടം കാല്‍ നൂറ്റാണ്ടായി തരിശിട്ടു കിടക്കുകയാണ്.  കൂലി വര്‍ദ്ധനവും കാര്‍ഷികാവശ്യത്തിന് ആവശ്യമായ തൊഴിലാളികളെ ലഭിക്കാത്തതുമായതോടെ കൃഷിയിറക്കുന്നത് നഷ്ടമായതിനാലാണ് പറമ്പരാഗത കര്‍ഷകര്‍ പാടത്തെ പണി ഉപേക്ഷിച്ചത്. കനോലി കനാലില്‍ നിന്നും ഉപ്പു വെള്ളം കയറുന്നതും കൃഷിക്ക് മറ്റൊരു ഭീഷണിയായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപ്പു വെള്ളം തടയുന്നതിനും നിലം വൃത്തിയാക്കുന്നതിനും പഞ്ചായത്ത് നടപടി സ്വീകരിക്കുകയാണെങ്കില്‍ കൃഷിയിറക്കാന്‍ സാധിക്കുമെന്നാണ് മേഖലയിലെ കര്‍ഷകര്‍ പറയുന്നത്.
പാടം കൃഷി യോഗ്യമക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു പുന്നയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.വി സുരേന്ദ്രന്‍, ഐ.എന്‍.എല്‍ നിയോജകമണ്ഡലം സെക്രട്ടറി സി.ഷറഫുദ്ദീന്‍ എന്നിവരാവശ്യപ്പെട്ടു.