ഫേസ്ബുക്ക് പ്രാദേശിക കൂട്ടായ്മ ക്ലാസ് സംഘടിപ്പിച്ചു
posted on 08 February 2016
ചാവക്കാട്: ഓണ്‍ലെയിന്‍ കൂട്ടായ്മയായ 'എന്റെ സ്വന്തം ചാവക്കാടി'ന്റെ പ്രഥമ സംഗമം
വ്യാപാരി ഹാളില്‍ നഗരസഭാ ചെയര്മാന് എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. കെ കെ
ഹംസകുട്ടി അധ്യക്ഷത വഹിച്ചു. 'അകാലത്തില്‍ പൊലിയുന്ന ബാല്യം' എന്ന വിഷയത്തില്‍
റിട്ട. ഡി.വൈ. എസ്.പി കെ.ബി സുരേഷ് ക്ലാസെടുത്തു. ചാവക്കാട് ബ്ളോക്ക്
പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത്, പി.എ ഷാഹുല്‍ ഹമീദ്, ഹംസ മന്ദലംകുന്ന്,
പി.വി അബ്ദു (ആചാര്യ) എന്നിവര്‍ സംസാരിച്ചു.