banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-04- 2015 Tuesday

സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പാവറട്ടി എസ് ഐ യുടെ ക്രൂരമര്‍ദ്ധനം

posted on 07 April 2015
06-04-15 aslamudeenചാവക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പാവറട്ടി എസ് ഐ യുടെ ക്രൂരമര്‍ദ്ദനം.  പരിക്കേറ്റ കറുകമാട് വലിയകത്ത് അസ്‌ലമുദ്ധീന്‍ (18)നെ ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വെന്‍മേനാട് എം എ എസ് എം ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അസ്‌ലം ബൈക്കില്‍ മൂന്നുപേരെ കയറ്റിയതിനാണ്  പാവററട്ടി എസ് ഐ എം ജെ രമേഷും സംഘവും  പിടികൂടിയത്. ഞായറാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. സുഹൃത്തിനെ കാണാന്‍ വെന്മേനാട് പോയതായിരുന്നു അസ്‌ലം. ചുക്കുബസാറില്‍വെച്ച് മറ്റൊരു സുഹൃത്തുമൊത്ത് ജ്യൂസ്  കഴിക്കാന്‍ സമീപത്തെ കടയിലേക്കുവരുമ്പോഴാണ് പോലീസ് കൈകാണിച്ചത്. സ്‌റ്റെഷനൈലെത്തി രേഖകള്‍ പരിശോദിച്ചു. ലൈസന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ഉണ്ടായിരുന്നു.   പിന്നീട് മറ്റൊരുമുറിയില്‍ കൊണ്ടുപോയി വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ധിച്ചെന്നു പറയുന്നു. കഴുത്തിനു കുത്തിപിടിച്ച് തലക്കടിച്ചു. പിന്നീട് വൈകുനേരം വരെ സ്റ്റഷനില്‍ നിറുത്തിയതിനുശേഷം  വിദ്യാര്‍ത്ഥിയെ ചാവക്കാട് താലൂക്കാശുപത്രിയില്‍ മെഡിക്കല്‍ചെക്കപ്പിനു കൊണ്ടുവന്നു. പോലീസ് മര്‍ദ്ധിച്ച വിവരം പറയരുതെന്ന് ഭീഷണിപെടുത്തിയതായിപറയുന്നു. കേസെടുത്ത് രണ്ടു  സുഹൃത്തുക്കളുടെ ജാമ്യത്തില്‍ വൈകീട്ട് 5 മണിക്കാണ്  വിട്ടയച്ചത്. വിട്ടയക്കുന്നതിനു മുന്‍മ്പ് എസ് ഐ പാവര്‍ട്ടിമേഖലയില്‍ കണ്ടുപോകരുതെന്ന് പറഞ്ഞ് വീണ്ടും മര്‍ദ്ധിച്ചതായി പറയുന്നു.  സാധരണ ബൈക്കില്‍ മൂന്നുപേരെ കയറ്റിയാല്‍ ഫൈന്‍ അടപ്പിച്ചു വിടാറാണ് പതിവ്. കേസെടുത്താല്‍ തന്നെ മെഡിക്കല്‍ ചെക്കപ്പ് ഇത്തരംകേസുകളില്‍ നടത്താറില്ല.  അവര്‍ വിദ്യാര്‍ത്ഥിയെ  മെഡിക്കല്‍ ചെക്കപ്പിന് വിധേയമാക്കിയാത് പോലീസ് മര്‍ദ്ധിച്ചൂ എന്നതിനുള്ള വ്യക്തമായ തെളിവാണെന്ന്  ബന്ധുക്കള്‍  പറഞ്ഞു.
വീട്ടിലെത്തിയ അസ്‌ലമിന് അസ്വസ്ഥത  അനുഭവപ്പെടുകയായിരുനു.  തലക്കറക്കവും കഴുത്തുവേദനയും കഠിനമായിപുറം കടച്ചിലും അനുഭവപ്പെട്ടതോടെ  വിദ്യാര്‍ത്ഥി താലൂക്കാശുപത്രിയില്‍  പ്രവേശിപ്പിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥി മാനസികമായും തകര്‍ന്നിരുന്നു. എസ് ഐ ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു ..