banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-04-15 Tuesday

സവാഹീര്‍ വധം രണ്ടുപ്രതികള്‍കൂടി അറസ്റ്റില്‍

posted on 07 April 2015
ചാവക്കാട്: അഞ്ചങ്ങാടി സവാഹീര്‍ വധകേസില്‍ രണ്ടുപ്രതികളെ കൂടി അറസ്റ്റുചെയ്തു. ഇതോടെ കേസിലെ നാലുപ്രതികള്‍ അറസ്റ്റിലായി  കടപ്പുറം അഞ്ചങ്ങാടി മൂസറോഡ് സ്വദേശികളായ പൊന്നാക്കാരന്‍  മുഹമ്മദ് ഷബീര്‍ (29), പുതുവീട്ടില്‍ മുഹമ്മദ് ഷരീഫ് (25) എിവരെയാണ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് സി ഐ പി അബ്ദുല്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒുന്നും രണ്ടും പ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. മൂന്നും  നാലും പ്രതികളാണ് ഇപ്പോള്‍ അറസ്റ്റിലായത്. അസമയത്ത് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെത്തിയ യുവാവിനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്ന സംഭവത്തിലാണ് അറസ്റ്റ്.  അഞ്ചങ്ങാടി ആശുപത്രി റോഡിന് സമീപം പുതിയകത്ത് മാമ്മുട്ടിയുടെ മകന്‍ സവാഹിര്‍ (27)നെയാണ് വ്യാഴാഴ്ച്ച രാത്രി സംഘംചേര്‍ന്ന് തല്ലിക്കൊന്നത്. തലയ്‌ക്കേറ്റ മാരകമായ മുറിവിലൂടെ ഉണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് സവാഹിര്‍ മരിക്കാന്‍ ഇടയായത്. മൂസാ റോഡിന് സമീപത്തുള്ള പുത്തന്‍പുരയില്‍ ബഷീറിന്റെ വീട്ടുമുറ്റത്ത് വെച്ചാണ് കൊലപാതകം നടന്നത്. ചാവക്കാട് സി.ഐ.പി.അബ്ദുള്‍ മുനീര്‍, എസ്.ഐ.മാരായ മഹേന്ദ്രസിംഹന്‍, കെ. ബി.അശോകകുമാര്‍, എ.എസ്.ഐ.കെ.വി.മാധവന്‍, സീനിയര്‍ സി.പി.ഒ.എ.കെ.സുരേന്ദ്രന്‍, സി.പി.ഒ.മാരായ സന്ദീപ് , സുനില്‍, ബിന്ദുരാജ്, വിന്‍സന്റ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.