banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-04-15 Tuesday

കോരു മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു

posted on 07 April 2015
06-04-15  K KORU MASTAR ANUSMARANAM BEBYJOHN
ഗുരുവായൂര്‍: ചരിത്രാന്വേഷണം ആത്മബലത്തോടെ മുന്നേറാന്‍ ജനതയെകരുത്തുളളതാക്കാന്‍ സഹായിക്കുമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ബേബിജോണ്‍ പറഞ്ഞു . 1957 ലെ ആദ്യ കേരള നിയമസഭയിലേക്ക് ഗുരുവായൂരില്‍നിന്നും  കമ്യൂണിസ്റ്റ് സ്വതന്ത്ര അംഗമായി വിജയിച്ച പി കെ കോരുമാസ്റ്ററുടെ 125-ാംജന്മ വാര്‍ഷീകത്തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ നടന്ന അനുസ്മരണസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ വികലമാക്കാന്‍ ശ്രമം നടക്കുകയാണ്. ചരിത്രമില്ലാത്ത, ഭൂതകാലമില്ലാത്ത ജനതയാണെന്ന് സാമാന്യമനുഷ്യനെ ബോധ്യപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് ആര്‍ക്ക് നേട്ടമുണ്ടാക്കാനാണ് സഹായിക്കുകയെന്നത് ഗൗരവതരമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ചരിത്രത്തെ നാം കണ്ടത്തേണ്ടതുണ്ട്. നീണ്ട വര്‍ഷങ്ങള്‍ മലയാളി ജീവിതത്തെ ഇളക്കി മറിച്ച ചരിത്രസംഭവങ്ങളെ വേണ്ടത്ര ഉല്‍ക്കൊള്ളാന്‍ കഴിയാതിരിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഗണിത പാരമ്പര്യം എന്ന വിഷയത്തില്‍ സി പി നാരായണന്‍ എം പി പ്രഭാഷണം നടത്തി. കേരുമാസ്റ്ററുടെ ജീവിതവും സംഭാവനകളും എന്ന വിഷയത്തില്‍ ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ അനസ്മരണ പ്രഭാഷണം നടത്തി. ചാവക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ എ കെ സതീര്തനം അധ്യക്ഷയായി. പരിഷത്ത് ജില്ലാ സെക്രട്ടറി ഡോ. എ പ്രദീപ്,ട്രഷറര്‍ വി മനോജ് കുമാര്‍, എ സായിനാഥന്‍, എം എ മണി, കെ ആര്‍ ഗോപി, കെ എ ശ്രീദാസ്, സി ശിവദാസ് എന്നിവര്‍ സംസാരിച്ചു. കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, എം കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു. കെ സി തമ്പി സ്വാഗതവും ടി പി ഷെദീദ് നന്ദിയും പറഞ്ഞു.