banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-04-15 Tuesday

യുവ കേരള യാത്ര വരവേല്‍ക്കാന്‍ ചാവക്കാട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

posted on 07 April 2015
ചാവക്കാട്: വര്‍ഗീയതക്കെതിരെ മതേതര കേരളം എന്ന പ്രമേയവുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.എം.സാദിഖലി നയിക്കുന്ന യുവ കേരള യാത്രയെ വരവേല്‍ക്കാന്‍ ചാവക്കാട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ പഞ്ചായത്ത്, മുനിസിപ്പല്‍ തല കണ്‍വെന്‍ഷനുകളും, പൂര്‍ത്തീകരിച്ചു. കടപ്പുറം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.എച്.സൈനുല്‍ ആബിദീന്‍ ഉല്‍ഘാടനം ചെയ്തു. വി.എം..മനാഫ് അധ്യക്ഷനായിരുന്നു. നൗഷദ് തെരുവത്ത്, വി.പി.മന്‍സൂര്‍ അലി, ടി.ആര്‍. ഇബ്രാഹിം, ബി.കെ.സുബൈര്‍ തങ്ങള്‍, വി.എച്. തൗഫീഖ്, ഇസ്മാഈല്‍. സി.എം, താജുദ്ദീന്‍.കെ.എം എന്നിവര്‍ സംസാരിച്ചു. പുന്നയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ.ഉസ്മാന്‍ ഉല്‍ഘാടനം ചെയ്തു. വി.കെ.ഹുസൈന്‍ അധ്യക്ഷത വഹിച്ചു. അലി അകലാട്, അഷ്‌കര്‍ കുഴിങ്ങര, സലീം അവിയൂര്‍ ,ബാദുഷ എന്നിവര്‍ സംസാരിച്ചു. ഒരുമനയൂര്‍ പഞ്ചായത്ത്കണ്‍വെന്‍ഷന്‍ മുസ്‌ലിം ലീഗ് പഞ്ചായത്ത് അധ്യക്ഷന്‍ ഹനീഫ ഒരുമനയൂര്‍ ഉല്‍ഘാടനം ചെയ്തു. നൗഷാദ് തെരുവത്ത്, നിഷാദ് ഒരുമനയൂര്‍, ശിഹാം ഹംസു എന്നിവര്‍ പ്രസംഗിച്ചു.
യുവകേരള യാത്രയുടെ പ്രചരണാര്‍ത്ഥം ഗൃഹ സമ്പര്‍ക്ക പരിപാടിയും നടന്നു. പതാക ദിനം ആചരിച്ചു. .