posted on 28 October 2014 ചാവക്കാട്: തിങ്കളാഴ്ച നടന്ന
ചാവക്കാട് നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം അപഹാസ്യരായി. കോണ്‍ഗ്രസ്
അംഗങ്ങളുടെ ഗ്രൂപ്പ് പോര് വ്യകതമാക്കുന്നതായിരുന്നു കൌണ്‍സില്‍ യോഗത്തിലെ
രംഗങ്ങള്‍. കോണ്‍ഗ്രസ് അംഗം ബേബി ഫ്രാന്‍സിസ് തന്റെ വാര്‍ഡിലെ അംഗന്‍വാടി
കെട്ടിടത്തില്‍ ക്ലബ്ബിന്റെ ബോര്‍ഡ് സ്ഥാപിക്കാനും ക്ലബ്ബംഗങ്ങള്‍ക്ക് യോഗം
ചേരാനും അനുമതി തേടി നല്കിയ അപേക്ഷ പരിഗണനക്കെടുത്തതോടെ കൊണ്ഗ്രസ്സിലെ
കൌണ്‍സിലറായ കെ വി സത്താര്‍ എതിര്‍ത്തു. ഈ വിഷയത്തില്‍ പ്രതിപക്ഷനേതാവ് മൌനം
പാലിച്ചതും തിരിച്ചടിയായി. നഗരസഭാ ഓഫീസില്‍ വിവിധ അപേക്ഷകളിന്മേല് ഉദ്യോഗസ്ഥര്‍
തീരുമാനം വൈകിക്കുന്നതായി കൌണ്‍സിലര്‍ കെ വി ഷാനവാസ് പറഞ്ഞു. എന്നാല്‍
ഉദാഹരണമായി പറഞ്ഞ വിവാഹ രജിസ്ട്രേഷന് മറ്റൊരു പഞ്ചായത്തില്‍ വെച്ച്
നടന്നതായിരുന്നെന്ന് വ്യക്തമായതോടെ ആരോപണം പരിഹാസ്യമായി. നവീകരണത്തിനു
ശുപാര്‍ശചെയ്ത അംഗന്‍വാടി ഏതെന്നു പറയാന്‍ തപ്പിത്തടഞ്ഞ പ്രതിപക്ഷ വനിതാ
കൌണ്‍സിലറും കൌണ്‍സില്‍ യോഗത്തില്‍ കളിയാക്കലിന് വിധേയയായി. പ്രതിപക്ഷ
കൌണ്‍സിലര്‍മാരുടെ ഐക്യമില്ലായ്മയാണ് യോഗത്തില്‍ വ്യത്യസ്ഥ നിലപാടുകളെടുത്ത്
പരിഹാസ്യരാകേണ്ടിവരുന്നതെന്ന് കൊണ്ഗ്രസ്സിലെ സീനിയര്‍ കൌണ്‍സിലര്‍ ഹാളിനു
പുറത്ത് അഭിപ്രായപ്പെട്ടു.. |